*ഗ്രാമപ്രദേശങ്ങളില്‍ തൊഴിലിന്റെ അനന്തസാധ്യത തുറക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍*

Keralanewsmedia

*ഗ്രാമപ്രദേശങ്ങളില്‍ തൊഴിലിന്റെ അനന്തസാധ്യത തുറക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍*

PRESS RELEASE 01/01/2026

*ഗ്രാമപ്രദേശങ്ങളില്‍ തൊഴിലിന്റെ അനന്തസാധ്യത തുറക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍*

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് തൊഴിലിന്റെ അനന്തസാധ്യത തുറന്നുകൊടുക്കുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വെളിയം കുടുംബശ്രീ സംരംഭക പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്ന സംരംഭക പരിശീലന പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കും. വെളിയത്ത് വിജ്ഞാനകേരളം പദ്ധതി വഴി നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. അസാപ്പ് സ്‌കില്‍ സെന്റര്‍ മുഖേന രണ്ടുമാസകാല പരിശീലന പദ്ധതികളും വിഭാവനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രേഖ അധ്യക്ഷയായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉമേഷ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, വെളിയം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശൈലജ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 01/2026)

*‘ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്’: ജീവനക്കാര്‍ക്കായി അവബോധ പരിപാടി*  

ജീവിതശൈലീ രോഗനിയന്ത്രണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്' ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അവബോധ പരിപാടി ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യകരമായ ഭക്ഷണശീലം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, വിശ്രമം ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ജീവിതം നയിക്കാന്‍ ശ്രമിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. വ്യായാമത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഉറക്കം, ഭക്ഷണശീലം, എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം എസ് അനു അധ്യക്ഷയായി. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ക്ലെനിന്‍ ഫ്രാന്‍സിസ് ഫെറിയ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.ദിവ്യ ശശി, ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ മഞ്ജു, സുംബ പരിശീലക ആര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 02/2026)

   

 *ഐ ഐ ഐ സി- ഐ ആര്‍ ഇ എല്‍ സംയുക്ത ധാരണാ പത്രം ഒപ്പിട്ടു*

   ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും ചവറ ഐ ആര്‍ ഇ എല്‍ (ഇന്ത്യ) ലിമിറ്റഡും 25 വനിതകള്‍ക്കായി സൗജന്യ സ്ത്രീ ശാക്തീകരണ തൊഴില്‍ നൈപുണ്യ പരിശീലനപദ്ധതി നടപ്പാക്കാന്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ (കോമീസ് ഷെഫ്) ആറു മാസം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലനമാണ് നല്‍കുന്നത്. പ്ലസ്ടു വിജയിച്ച വനിതകള്‍ക്കാണ് അവസരം. ഗുണഭോക്താക്കളെ ഐ ആര്‍ ഇ എല്‍ ആണ് തിരഞ്ഞെടുക്കുന്നത്. ഐ ആര്‍ ഇ എല്‍ മൈനിങ് പ്രദേശങ്ങളിലെ നിവാസികള്‍ക്ക് മുന്‍ഗണന.

ടാറ്റ കമ്മ്യൂണിറ്റി ഇനീഷ്യയേറ്റീവ് ട്രസ്റ്റ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, ഐ ഐ ഐ സി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. നാലുമാസം പ്രായോഗിക ക്ലാസുകള്‍ ഐ ഐ ഐ സി യിലെ ലാബുകളിലും രണ്ടു മാസം രാജ്യത്തെ മുന്‍നിര ഹോട്ടലുകളിലുമാണ് മേഖലാ പരിശീലനം. ഐ ആര്‍ ഇ എല്‍ ഇന്ത്യയുടെ സി എസ് ആര്‍ ഫണ്ടാണ് വിനിയോഗിക്കുന്നത്.

ഐ ആര്‍ ഇ എല്‍ (ഇന്ത്യ )ചവറയുടെ ജനറല്‍ മാനേജര്‍ ആന്‍ഡ് ഹെഡ് എന്‍ എസ് അജിത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ -ടെക്‌നിക്കല്‍ (റിസോഴ്സസ് ) കെ എസ് ഭക്തദര്‍ശന്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍ വി അജികുമാര്‍, ഐ ഐ ഐ സി ഡയറക്ടര്‍ ബി സുനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവന്‍, ഡീന്‍ അക്കാഡമിക്‌സ് പ്രൊഫ.ഡോ.ജോമി തോമസ്, ഹെഡ് അഡ്മിഷന്‍സ് ആന്‍ഡ് പ്ലേസ്‌മെന്റ് ജോര്‍ജ് ആന്റണി കോണ്‍സ്റ്റന്റൈന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേര്‍സ് ഡോ . അഷ്ഫാക് തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 03/2026)

*അശ്വമേധം; വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു*

  ജില്ലയില്‍ ജനുവരി ഏഴ് മുതല്‍ 20 വരെ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടി അശ്വമേധത്തിന്റെ ഭാഗമായുള്ള രോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം, ദേശീയ വിര വിമുക്ത ദിനം എന്നിവ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിവിധ വകുപ്പുകളുടെ യോഗം കലക്‌ട്രേറ്റില്‍ ചേര്‍ന്നു. പരിശീലനം ലഭിച്ച 2001 വീതം പുരുഷ- സ്ത്രീ വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തും.    

ജനുവരി ആറ് ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ് & സ്വകാര്യ സ്‌കൂളുകള്‍) നിന്നും, ഒന്ന് മുതല്‍ 19 വയസുവരെയുളളവര്‍ക്ക് (വിദ്യാലയങ്ങളില്‍ പോകാത്തവര്‍ക്ക്) അങ്കണവാടികളില്‍ നിന്നും ഗുളിക നല്‍കും. ഏതെങ്കിലും കാരണത്താല്‍ ജനുവരി 6ന് ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി.  

(പി.ആര്‍.കെ നമ്പര്‍ 04/2026)

 

*ടെക് ഫെസ്റ്റ് 'ആരംഭ് 3.0'*

  കരുനാഗപ്പള്ളി ഐ. എച്ച്. ആര്‍. ഡി എഞ്ചിനീയറിംഗ് കോളേജില്‍ ടെക് ഫെസ്റ്റ് 'ആരംഭ് 3.0' ജനുവരി നാല്, അഞ്ച് തീയതികളില്‍ നടത്തും. ഹാക്കത്തോണ്‍, റോബോവാര്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഓട്ടോ എക്‌സ്‌പോ, റോബോട്ടിക് എക്‌സിബിഷന്‍ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.  

(പി.ആര്‍.കെ നമ്പര്‍ 05/2026)

 

*ടെന്‍ഡര്‍*

കൊല്ലം വനിതാ ഐ.ടി.ഐയില്‍ ബേക്കര്‍ കണ്‍ഫെക്ഷണര്‍ ട്രേഡിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി ഒമ്പത് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2793714.

(പി.ആര്‍.കെ നമ്പര്‍ 06/2026)

*വാഹനം ആവശ്യമുണ്ട്*

പത്തനാപുരം ഐ സി ഡി എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. ജനുവരി അഞ്ച് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 9142441514.

(പി.ആര്‍.കെ നമ്പര്‍ 07/2026)