*സര്‍ഗോത്സവം സംഘടിപ്പിക്കും*

Keralanewsmedia

*സര്‍ഗോത്സവം സംഘടിപ്പിക്കും*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*                           

*വാര്‍ത്താക്കുറിപ്പ്*

03 ജനുവരി 2026

*സര്‍ഗോത്സവം സംഘടിപ്പിക്കും*

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 19, 20, 21 തിയതികളിലായി ഭിന്നശേഷി സര്‍ഗോല്‍സവം സംഘടിപ്പിക്കുന്നു. 'കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്' എന്ന പേരിലാണ് സര്‍ഗോത്സവം നടത്തുന്നത്. 

മേളയുടെ ഭാഗമായി നടത്തപ്പെടുന്ന ടാലന്റ് ഫെസ്റ്റില്‍ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്, മൈം, ലൈറ്റ് മ്യൂസിക്, ക്ലാസിക്കല്‍ മ്യൂസിക്, ഫിലിം സോങ്ങ്, തിരുവാതിര, മാര്‍ഗ്ഗംകളി, ഒപ്പന, സ്‌പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് ( തിരുവനന്തപുരം ജില്ലയിലെ തനതായകല ) എന്നിങ്ങനെയുളള കലാപരിപാടികള്‍ സംഘടിപ്പിക്കും. 

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്ന ഭിന്നശേഷിക്കാരായുള്ള മത്സരാര്‍ഥികള്‍ മൂന്നു മിനിറ്റില്‍ കുറയാത്ത വീഡിയോ (ഫുള്‍ കോസ്റ്റ്യൂമോട് കൂടി) ഉള്‍പ്പെടെയുള്ള അപേക്ഷ ജില്ലാ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 9. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343241.