ശിവഗിരി മഠം നന്ദി അറിയിച്ചു
റിപ്പോർട്ട് :സജീവ് ഗോപാലൻ
ശിവഗിരി മഠം നന്ദി അറിയിച്ചു
ശിവഗിരി: 93-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം ലോക ശ്രദ്ധയിലേക്ക് എത്തിക്കുംവിധം സാന്നിധ്യം കൊണ്ട് ധന്യമാക്കിയ ഭാരതത്തിന്‍റെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, ഗവര്‍ണര്‍മാരായ രാജേന്ദ്ര വിശ്വനാഥര്‍ അര്‍ലേക്കര്‍, ആരിഫ് മുഹമ്മദ് ഖാന്‍, സി. വി ആനന്ദബോസ,് മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, സിദ്ധരാമയ്യ, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, പോലീസ് സേന ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ വിഭാഗങ്ങള്‍, ഇന്ത്യന്‍ റെയില്‍വേ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകര്‍, വിവിധ നിലകളില്‍ സഹകരിച്ച ബഹുജന പ്രസ്ഥാനങ്ങള്‍, സാമ്പത്തിക സഹായം നല്‍കിയ സ്ഥാപനങ്ങള്‍, വ്യക്തികള്‍, മഠത്തിന്‍റെ ക്ഷണം സ്വീകരിച്ച് എത്തിച്ചേര്‍ന്ന അതിഥികള്‍, പ്രഭാഷകര്‍, കലാപരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തവര്‍, കലാകാരന്മാര്‍, കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കിയവരും സഹകരിച്ചവരും നാടിന്‍റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന പദയാത്രികര്‍, പദയാത്രകള്‍ക്ക് യാത്രാമദ്ധ്യേ താമസഭക്ഷണ ക്രമീകരണങ്ങള്‍ ചെയ്ത സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായി സ്വാമി ശാരദാനന്ദ എന്നിവര്‍ നന്ദി അറിയിച്ചു.













