ജില്ലയിൽ 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച എസ്ഐആർ കരടു പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാരിൽ 2002 ലെ എസ്ഐആർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്ന (അൺമാപ്ഡ്) വോട്ടർമാരുടെ ഹിയറിംഗ് ജനുവരി അഞ്ചിന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
ജില്ലയിൽ 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച എസ്ഐആർ കരടു പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാരിൽ 2002 ലെ എസ്ഐആർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്ന (അൺമാപ്ഡ്) വോട്ടർമാരുടെ ഹിയറിംഗ് ജനുവരി അഞ്ചിന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അൺമാപ്ഡ് വോട്ടർമാർ ഹിയറിംഗുമായി സഹകരിക്കണമെന്നും എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജൻ്റമാർ ഈ പ്രവർത്തി വിജയകരമായി പൂർത്തിയാക്കുവാൻ സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.