മുപ്പതു രൂപയായിരുന്ന പാർക്കിങ് ഫീസ് ഒറ്റയടിക്ക് എൺപതു രൂപയാക്കി. യാത്രക്കാരെ കൊള്ളയടിക്കുന്ന റെയിൽവേ പാർക്കിങ് ഫീ വർധനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫീസ് വർധനവിൽ വലഞ്ഞു സീസൺ ടിക്കറ്റ് യാത്രക്കാർ

കോട്ടയം: മുപ്പതു രൂപയായിരുന്ന

പാർക്കിങ് ഫീസ് ഒറ്റയടിക്ക് എൺപതു രൂപയാക്കി, യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ പാർക്കിങ് ഫീ വർധനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.പ്രഫഷണലുകളും, വിദ്യാർഥികളും, സാധാരണക്കാരുമുൾപ്പെടെ നിരവധി ആളുകളാണ് റെയിൽവേ പാർക്കിങ് സൗകര്യം ഉപയോഗിക്കുന്നത്.

കോട്ടയത്തുനിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്കു പോകാൻ എക്സ്പ്രസ് സീസൺ ടിക്കറ്റ് 270 രൂപയേ ചെലവാകൂ. പുതിയ നിരക്ക് അനുസരിച്ച് ഒരു മാസം ഒരു ഇരുചക്രവാഹനം കോട്ടയം സ്റ്റേഷനിൽ പാർക്ക് ചെയ്യാൻ മാത്രം 600 രൂപ നൽകണം.അതായത് ഇരട്ടിയിൽ കൂടുതൽ. സാധാരണക്കാരെ പ്രയാസത്തിലാക്കുന്ന നടപടിയാണിത്. അടിസ്ഥാനസൗകര്യ വികസനത്തിനു പണം കണ്ടെത്തൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുതെന്നാണ് യാത്രക്കാർ പറയുന്നത്.

ജൂൺ ആദ്യ വാരത്തോടെയാണു സൗകര്യങ്ങളിൽ ഒരു മാറ്റവും വരുത്താതെ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കിൽ ഇരട്ടിയോളം വർധന വന്നത്. തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളിലാണു ഫീസ് വർധന. ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ് സ്റ്റേഷനുകളിൽ പുതിയ നിരക്കാണ് ഈടാക്കുന്നത്.കോട്ടയം സ്റ്റേഷനിൽ കാർ

Follow Us

നിർത്തിയിടുന്നത് അസൗകര്യങ്ങളുടെ നടുവിലാണ്. തുറസായ സ്ഥലങ്ങളിലും മരത്തണലുകളിലുമാണു കാർ അടക്കം വാഹനങ്ങളുടെ പാർക്കിങ്. ഒരു മണിക്കൂർ പാർക്കു ചെയ്‌താൽ പോലും വാഹനങ്ങളിലാകെ പക്ഷികളുടെ കാഷ്ഠമാണ്. പിന്നെ വാഹനം കഴുകുന്നതിനു തന്നെ വലിയ ചെലവു വരും.

വൈക്കം റോഡ്, പിറവം റോഡ് സ്റ്റേഷനുകളിൽ നിലവിലെ സൗകര്യത്തിൽനിന്ന് ഒരു മാറ്റവുമില്ല. ഏറ്റുമാനൂർ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പാർക്കിങ് പുതിയ സ്ഥലത്തേക്കു മാറ്റിയെങ്കിലും അടിസ്ഥാനസൗകര്യംഒരുക്കിയിട്ടില്ല. മഴ പെയ്യുമ്പോൾ ചെളിക്കുളമാകും. ഒരിടത്തും വാഹനങ്ങൾക്കു സുരക്ഷ നൽകാൻ ഷെൽറ്റർ സൗകര്യമില്ല.പാർക്കിങ് സൗകര്യത്തിൽ എന്തെങ്കിലും ഗുണപരമായ മാറ്റം വന്നത് കോട്ടയത്ത് ഇരുചക്രവാഹന പാർക്കിങ്ങിലാണ്. കോട്ടയത്ത് മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം ഇരുചക്ര വാഹന യാത്രക്കാർക്കായിതുറന്നിട്ടുണ്ട്.

വാഹനങ്ങൾ വെയിലും മഴയും ഏൽക്കാതെ ഇവിടെ സൂക്ഷിക്കാം. പക്ഷേ, പാർക്കിങ്ങിലെ അശാസ്ത്രീയത മൂലം മിക്കപ്പോഴും വേണ്ടത്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ വരുന്നു.

ജീവനക്കാരുടെ അലംഭാവവും ഇതിനു കാരണമാണെന്നു പരാതിയുണ്ട്.