ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മലപ്പുറത്ത് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത് ആയിരത്തോളം വിദ്യാർത്ഥികൾ
റിപ്പോർട്ട് :ദൗ ലത് ഷാ എം
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, തിരൂര്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലായാണ് വിദ്യാഭ്യാസ ജില്ലാ തല മത്സരം നടന്നത്. മലപ്പുറം ജി ജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര ജിഎംവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂര്‍ ജിബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേലാറ്റൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എന്നിവിടങ്ങളിലാണ് മത്സരം നടന്നത്.
സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 74 സ്‌കൂളുകളില്‍ നിന്നായി 118 ടീമുകള്‍ പങ്കെടുത്തു. തിരൂരിൽ 76 സ്‌കൂളുകളില്‍ നിന്നായി 112 ടീമുകള്‍ മത്സരിച്ചു. തിരൂരങ്ങാടിയിൽ 81 സ്കൂളുകളിൽ നിന്നായി 154 കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ജി.എച്ച്.എസ്.എസ് യൂണിവേഴ്സിറ്റി ക്യാംപസ് തേഞ്ഞിപ്പലം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തില്‍ വിജയിച്ച 10 ടീമുകളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ നടക്കും













