ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക പോരാട്ടമായതിനാൽ ഇരു ടീമുകൾക്കും ശനിയാഴ്ച നടക്കുന്ന മത്സരം പ്രധാനപ്പെട്ടതാണ്.

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക പോരാട്ടമായതിനാൽ ഇരു ടീമുകൾക്കും ശനിയാഴ്ച നടക്കുന്ന മത്സരം പ്രധാനപ്പെട്ടതാണ്.

കേരള ന്യൂസ് മീഡിയ 

റിപ്പോർട്ട്:സുമേഷ്‌ കൃഷ്ണൻ തിരുവനന്തപുരം 

ഇന്ത്യ – ന്യൂസിലൻഡ് ടി20: പോരാട്ടത്തിനുള്ള പടയെത്തി; സഞ്ജുവിന്‍റെ പ്രകടനം കാണാനുള്ള ആവേശത്തിൽ ആരാധകർ

തിരുവനന്തപുരം: ആവേശപ്പോരാട്ടത്തിനായി ഇന്ത്യ – ന്യൂസിലാൻഡ് ടി20 ടീമുകൾ തിരുവനന്തപുരത്ത്‌ എത്തി. പരമ്പരയിലെ അഞ്ചാം മത്സരത്തിനായാണ് ഇരുടീമുകളും തലസ്ഥാനത്ത്‌ എത്തിയത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഇരു ടീമുകളും എത്തിയത്. ശനിയാഴ്‌ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ടീമുകളെ സ്വീകരിച്ചു. സ്വന്തം മണ്ണിലുള്ള സഞ്ജുവിന്റെ പ്രകടനം കാണാൻ ആവേശത്തിലാണ് ആരാധകർ.

ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്‍ഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക പോരാട്ടമായതിനാൽ ഇരു ടീമുകൾക്കും ശനിയാഴ്ച നടക്കുന്ന മത്സരം പ്രധാനപ്പെട്ടതാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും നിറം മങ്ങിയെങ്കിലും സഞ്‌ജുവിനു വീണ്ടും അവസരം ലഭിച്ചേക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 3-1 എന്ന ലീഡോടെ മത്സരത്തിൽ ആധിപത്യം പുലർത്താൻ ഇന്ത്യക്ക് ആയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയും ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഇതിനോടകം നിരവധി ടിക്കറ്റുകളാണ് വിറ്റ് പോയത്. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പൊലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്