കൊട്ടാരക്കരയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജി ജോർജ് വട്ടപ്പാറ
കൊട്ടാരക്കരയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു
കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് ഓടയിൽ മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തൂർ ഭാഗത്തുനിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. 7.30-ഓടെ കോട്ടാത്തല പണയിൽ മുക്കിന് സമീപമായിരുന്നു അപകടം. സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി കാർ ഓടയിൽ നിന്നും പുറത്തെടുത്തു.













