അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിനു കരുത്തുപകരുന്ന ബജറ്റ്’: ബുഖാരി തങ്ങൾ
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിനു കരുത്തുപകരുന്ന ബജറ്റ്’: ബുഖാരി തങ്ങൾ
തിരുവനന്തപുരം: സാമൂഹിക ക്ഷേമം- സുരക്ഷ, മാനുഷിക വിഭവ ശേഷി വികസനം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകുന്ന ബജറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിനു കരുത്തുപകരുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ. അടിസ്ഥാന ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ചും വയോജനങ്ങളുടെയും യുവാക്കളുടെയും ക്ഷേമവും സുരക്ഷയും പ്രധാന അജണ്ടയാക്കി മാറ്റാൻ ഈ ബജറ്റിന് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക ക്ഷേമത്തിനു മുൻഗണന നൽകുന്ന ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് സമാന്തരമായി നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരമുയർത്തൽ, സുസ്ഥിരമായ തൊഴിൽ – ഉപജീവന മാർഗ്ഗങ്ങൾ വികസിപ്പിക്കൽ എന്നിവക്കു വേണ്ടിയുള്ള വ്യക്തമായ അനുബന്ധ പദ്ധതികൾ കൂടി ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിരുദ തലം വരെയുള്ള സൗജന്യ പഠനം, കണക്ട് ടു വർക്ക് പദ്ധതി എന്നിവ ഈ മേഖലയിലെ നല്ലൊരു ചുവടുവെപ്പാണ്. ബജറ്റിലെ പ്രഖ്യാപനങ്ങൾ പദ്ധതികളാക്കി മാറ്റുമ്പോൾ സാമൂഹ്യ നീതിയും സാമുദായിക സൗഹാർദ്ദവും ഉറപ്പുവരുത്തുന്ന രീതിയിൽ വേണം ആസൂത്രണം ചെയ്യാനാകണമെന്നും ബുഖാരി തങ്ങൾ പറഞ്ഞു.
വാഹനാപകടങ്ങളിൽ പെടുന്നവർക്ക് ആദ്യത്തെ അഞ്ചു ദിവസത്തെ ചികിത്സ സൗജന്യമാക്കിയതും, മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സക്ക് 30 കോടി നീക്കിവെച്ചതും സ്വാഗതാർഹമായ കാര്യമാണ്. പൊന്നാനി കേന്ദ്രമായി ശൈഖ് ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ ചരിത്ര ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനവും കേരളത്തിലെ മത സാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താൻ 10 കോടി രൂപ നീക്കി വെച്ചതും സുത്യർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള യാത്രയുടെ ഭാഗമായി ഉന്നയിച്ച വികസന രേഖയിലെ ആവശ്യങ്ങളെ അനുഭാവപൂർവം പരിഗണിച്ച ബജറ്റുകൂടിയാണിതെന്നും അതിർത്തി ജില്ലകളുടെ വികസനത്തിനായി പ്രത്യേക ഏജൻസിയും ഫണ്ടും രൂപീകരിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്നും ബുഖാരി തങ്ങൾ അഭ്യർഥിച്ചു.













