വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവകളുടെ മക്കൾക്ക് ധനസഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

Keralanewsmedia

വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവകളുടെ മക്കൾക്ക് ധനസഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള ന്യൂസ് മീഡിയ 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്

എറണാകുളം

*പത്രക്കുറിപ്പ് 3*

03/02/2026

*പടവുകൾ പദ്ധതിയിലേക്ക് അപേക്ഷിക്കാം* 

വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവകളുടെ മക്കൾക്ക് ധനസഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്. മെസ് ഫീസ് എന്നിവക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പടവുകൾ പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ 2024-25, 2025-26 വർഷങ്ങളിലേക്കുള്ള അപേക്ഷകൾ   

ഓൺലൈൻ വഴി സമർപ്പിക്കാം. അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13.

കൂടുതൽ വിവരങ്ങൾക്ക് dwcdekm@gmail.com. എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

*ഹെൽപ്പർ നിയമനം* 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസ് പരിധിയിലുള്ള കൊച്ചി കോർപ്പറേഷൻ 7-ാം ഡിവിഷനിലെ 95-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്‌തികയിലേയ്ക്ക് നിയമനം നടത്തും. കൊച്ചി കോർപ്പറേഷനിലെ 7-ാം ഡിവിഷനിലെ സ്ഥിരതാമസക്കാരായ, മതിയായ ശാരീരിക ക്ഷമതയുള്ള, 18 നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സിയാണ് ആണ് യോഗ്യത. അപേക്ഷകൾ ഫെബ്രുവരി 20 വൈകിട്ട് 5 വരെ മങ്ങാട്ടുമുക്കിലുളള കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0484 2227284