വൺ ഇന്ത്യ വൺ പെൻഷൻ സെക്രട്ടേറിയറ്റ് മാർച്ച്
Keralanews media
കേരള ന്യൂസ് മീഡിയ
വൺ ഇന്ത്യ വൺ പെൻഷൻ സെക്രട്ടേറിയറ്റ് മാർച്ച്
ബാലരാമപുരം:അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെ ന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തിൽ 16, 17 തീയതി കളിൽ സെക്രട്ടേറിയറ്റ് മാർച്ചും നി രാഹാര സമരവും ധർണയും സംഘ ടിപ്പിക്കും.സംസ്ഥാന കൺവീനർ ഫഹദ് നോർത്തിൻ്റെ നേതൃത്വത്തി ൽ സജ്ജാദ് സഹീർ, ധനേഷ്,അല ക്സ് പീറ്റർ,ബിജു തങ്കപ്പൻ എന്നിവർ 24 മണിക്കൂർ നിരാഹാര സത്യാഗ്ര ഹമിരിക്കും.16ന് രാവിലെ 11ന് ആരംഭിക്കുന്ന നിരാഹാരസമരം ഫെ ഡറേഷൻ ഒഫ് വർക്കിംഗ് ജേർണ ലിസ്റ്റ് കേരളയുടെ സംസ്ഥാന പ്ര സിഡന്റ് എ.പി.ജിനൻ ഉദ്ഘാടനം ചെയ്യും. 17 ന് രാവിലെ 10ന് രക്ത സാക്ഷി മണ്ഡപത്തിൽ നിന്ന് ആ രംഭിക്കുന്ന പ്രതിഷേധ മാർച്ച്ആർ. ജെ.ഡി സംസ്ഥാന സെക്രട്ടറി ടി. എൻ. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്യും. കോൺഫെഡറേഷൻ ഒഫ് ഇന്ത്യ ട്രഡേഴ്സ് ദേശീയസെക്രട്ടറി എസ്. എസ്.മനോജ് ഉദ്ഘാടനം ചെയ്യും. ജനപക്ഷം നേതാവ് ബെന്നി ജോ സഫ് മുഖ്യപ്രഭാഷണം നടത്തും.













