*പുനലൂർ- വാളക്കോട് സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം മന്ത്രി കെ രാജൻ നിർവഹിച്ചു*
കേരള ന്യൂസ് മീഡിയ
*പുനലൂർ- വാളക്കോട് സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം മന്ത്രി കെ രാജൻ നിർവഹിച്ചു*
പുനലൂർ- വാളക്കോട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം പുനലൂർ ടി ബി ജംഗ്ഷനിൽ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. പി എസ് സുപാൽ എം എൽ എ അധ്യക്ഷനായി. പുനലൂർ നഗരസഭ ചെയർപേഴ്സൺ എം.എ രാജഗോപാൽ, വൈസ് ചെയർപേഴ്സൺ കെ.പ്രഭ, സ്ഥിരംസമിതി അധ്യക്ഷരായ ജി.സുഭാഷ് നാഥ്, ഗീത കുമാരി, കെ. രാജശേഖരൻ, എഡിഎം ജി. നിർമൽകുമാർ, പുനലൂർ റവന്യു ഡിവിഷണൽ ഓഫീസർ ജി. സുരേഷ്ബാബു, മുനിസിപ്പൽ കൗൺസിലർമാരായ ജോസഫ് ദേവസ്യ, രഞ്ജിത മോഹൻ, സുനിൽ തോമസ്, എസ്. ഷൈൻ, ഫാത്തിമ സുധീർ, നാസില ഷാജി, എം. താജുനിസ, മോഹൻകുമാർ, സുധർമ, ദീപ് കുമാർ, ആർ. റ്റിന്റു തങ്കം, ആർ.റിയാസ്, ഷീബ മോൾ, പുനലൂർ ഭൂരേഖ തഹസിൽദാർ ഷാജി ബേബി, പുനലൂർ തഹസിൽദാർ അജിത് ജോയി, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.













