ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം; അഖില തന്ത്രി പ്രചാരക് സഭ
കേരള ന്യൂസ് മീഡിയ
ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം; അഖില തന്ത്രി പ്രചാരക് സഭ
ശബരിമല തന്ത്രിക്ക് ലക്ഷകണക്കിന് രൂപ ദക്ഷിണയായി കിട്ടാറുണ്ട്. വിവിധ ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് ചെല്ലുമ്പോൾ വൻ തുകയാണ് അദ്ദേഹത്തിന് ശബരിമല തന്ത്രി എന്ന നിലയിൽ കിട്ടുന്നത്. മാത്രമല്ല രാജകീയ സ്വീകരണവും ബഹുമാനവും.
അദ്ദേഹത്തിന് കൊള്ളയടിച്ച് സ്വത്ത് ഉണ്ടാക്കേണ്ട ആവശ്യം ഇല്ല.
തന്ത്രിയെ അറസ്റ്റു ചെയ്തത് നേതാക്കളെ അറസ്റ്റുചെയ്യുന്നതിൽ നിന്നും ഒഴിവാകാനും ജനശ്രദ്ധ മാറ്റി വിടാനും മാത്രമാണ് ''
മാത്രമല്ല തന്ത്രിയെ കുറ്റവാളിയാക്കിയാൽ വലിയ ഒരു വിഭാഗം ആളുകളുടെ പിന്തുണ കിട്ടുകയും ചെയ്യും കാരണം കേരളത്തിൽ ബ്രാഹ്മണൻ എന്നോ തന്ത്രിയെന്നോ കേട്ടാൽ തന്നെ കുരുപൊട്ടുന്ന വർഗീയവാദികളും ജാതി കോമരങ്ങളും കൂടുതൽ ആണ്. അവരുടെ പിന്തുണ സർക്കാരിനു കിട്ടും കൂടാതെ ഇതിൻ്റെ പിന്നിൽ മറ്റൊരു ഗൂഡാലോചനകൂടി ഉണ്ട്. ഫെമിനിച്ചികളായ യുവതികളെ ശബരിമലയിൽ കയറ്റുവാൻ സർക്കാർ ശ്രമിച്ചപ്പോൾ ശക്തമായി പ്രതിരോധിച്ച വ്യക്തിയാണ് ആണ് ഇദ്ദേഹം ആ വൈരാഗ്യം കൂടി സർക്കാരിനും കൂട്ടർക്കും ഉണ്ട്.കൂടാതെ തെളിവിന്റെ ഒരു കണിക പോലും ഇല്ലാത്തത് കൊണ്ടാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് അതും നാൽപ്പത്തിയൊന്നാം ദിവസം ജാമ്യം നൽകിയത്. എന്നാൽ അദ്ദേഹത്തിനെതിരെ ഒരു പ്രത്യേക അജണ്ട എന്നപോലെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപ വർഷം അതായത് നീതി ന്യായ വ്യവസ്ഥ അനുസരിച്ചുള്ള കോടതി വിധിക്കെതിരെ യുള്ള അധിക്ഷേപമായേ ഇതിനെ കാണാൻ സാധിക്കു എന്നും കൂടാതെ സംശയം എത്ര ബലമുള്ളതാണെങ്കിലും അത് തെളിവിന് പകരമാകില്ല എന്ന നിയമം അനുസരിച്ച് എന്തിന് തന്ത്രിയെ അറസ്റ്റ് ചെയ്തു.തന്ത്രിക്ക് കൊല്ലം വിജിലൻസ് കോടതി തെളിവിന്റെ ഒരു കണിക പോലും ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ കൊടുത്ത ജാമ്യത്തിനെതിരെ അപ്പീലിന് പോകാൻ നിന്നവരോട് *ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്* എന്നും അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ നൽകാത്തതിനാൽ 90 ദിവസം കഴിഞ്ഞുള്ള സ്വാഭാവിക ജാമ്യം ആണ് കോടതി മറ്റ് പ്രതികൾക്ക് നൽകിയത് എന്നിട്ടും അവർക്കെതിരെ അധിക്ഷേപങ്ങൾ ഒന്നും ഉയർന്നില്ല കൂടാതെ ഈ ജാമ്യത്തിനെതിരെ ആർക്കും അപ്പീലും വേണ്ട എന്നും ആയതിനാൽ കോടതി തന്ത്രിയ്ക്ക് നൽകിയ ജാമ്യം അതായത് കോടതി വിധിയുടെ സത്യം മനസ്സിലാക്കി തന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം പൂർണ്ണമായും ഒഴിവാക്കുക എന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ.എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു













