പുതുയുഗ യാത്രയ്ക്ക് വർക്കല മൈതാനത്ത് ഗംഭീര സ്വീകരണം.
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സജീവ് ഗോപാലൻ
പുതുയുഗ യാത്രയ്ക്ക് വർക്കല മൈതാനത്ത് ഗംഭീര സ്വീകരണം.
വർക്കല: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള അഴിമതി സർക്കാരിൽ നിന്നും കേരളത്തെ മോചിപ്പിക്കുവാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് വർക്കല മൈതാനിയിൽ ഗംഭീര സ്വീകരണം നൽകി.
രാവിലെ 10 മണിക്ക് വർക്കല മൈതാനിയിൽ ആരംഭിച്ച സ്വീകരണ യോഗം സംസ്ഥാന യുഡിഎഫ് കൺവീനർഅടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു.വർക്കല കഹാർ എക്സ് എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി ,ഷാനിമോൾ ഉസ്മാൻ,കെപിസിസി വൈസ് പ്രസിഡൻറ് പാലോട് രവി, യു ഡി എഫ് ചെയർമാൻ ബി ധനപാലൻ, ജനറൽ കൺവീനർ അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ,ഡിസിസി വൈസ് പ്രസിഡൻറ് പി എം ബഷീർ എന്നിവർ സംസാരിച്ചു.
വി കെ ശ്രീകണ്ഠൻ എംപി,ബെന്നി ബഹനാൻ എംപി,എൻ ശക്തൻ, എം എ വാഹിദ്, എം എം ഹസ്സൻ, മരിയപുരം ശ്രീകുമാർ, ഇറവൂർ പ്രസന്നകുമാർ,വിഎസ് ശിവകുമാർ,ബി ആർ എം ഷഫീർ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.













