*അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം*

 *അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം*

 *അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം*

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട് മേഖല ഓഫീസിലും കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) ഓവര്‍സിയര്‍ (സിവില്‍) നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നേരിട്ടോ ഇ-മെയിലായോ മാര്‍ച്ച് ഏഴിനകം സമര്‍പ്പിക്കണം. ഇ-മെയില്‍: rekkd@kshb.in. ഫോണ്‍: 0495 2765165.

*ലേലം*

കോഴിക്കോട് ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ സിവില്‍ സ്റ്റേഷനിലെ ഇറിഗേഷന്‍ ഡിവിഷനില്‍ മാര്‍ച്ച് 10ന് വൈകീട്ട് നാലിന് ലേലം ചെയ്യും. ലേലത്തിനുള്ള ക്വട്ടേഷനുകള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ ഡിവിഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ മാര്‍ച്ച് 10ന് വൈകീട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0495-2370751.

ചേവായൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം തറനിരപ്പില്‍ പൊളിച്ചുമാറ്റി ഉപയോഗപ്രദമായ സാധനങ്ങള്‍ ഏറ്റെടുത്ത് കെട്ടിട അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സൈറ്റില്‍നിന്ന് നീക്കം ചെയ്യുന്നതിനുള്ള ലേലം മാര്‍ച്ച് 13ന് രാവിലെ 11ന് കോഴിക്കോട് താലൂക്ക് ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. ഫോണ്‍: 0495 2372966

*റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം*

1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് ഏപ്രില്‍ 30 വരെ രജിസ്ട്രേഷന്‍ പുതുക്കാം. രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1994 മുതല്‍ 10/2025 വരെ എന്ന് രേഖപ്പെടുത്തിയവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലെത്തിയോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ രജിസ്ട്രേഷന്‍ പുതുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0495 2373179 നമ്പറിലോ ബന്ധപ്പെടാം.

*പ്രൈവറ്റ് ട്രെയിനി അഡ്മിഷന്‍*

2026ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രൈവറ്റ് ട്രെയിനി അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 10ന് വൈകീട്ട് നാല് വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പബ്ലിക് നോട്ടിഫിക്കേഷന്‍ മെനു സന്ദര്‍ശിക്കണം. ഫോണ്‍: 0495 2377016

[3/5, 17:08] null: സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ 

പത്രക്കുറിപ്പ് 

05.03.2026 

സേനയിലേക്ക് 330 പുതിയ അംഗങ്ങൾ കൂടി 

തിരുവനന്തപുരത്തു പേരൂർക്കടയിൽ എസ്.എ. പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ എസ്.എ.പി, കെ.എ.പി ഒന്ന് , മൂന്ന് , വുമൻസ് ബറ്റാലിയൻ എന്നിവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 330 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാർ കേരള പോലീസിന്റെ ഭാഗമായി. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പരേഡിൻറെ അഭിവാദ്യം സ്വീകരിച്ചു.

സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ എസ്.എ.പിയിലെ 98 ഉം കെ.എ.പി മൂന്നാം ബറ്റാലിയനിലെ 67 റിക്രൂട്ട് സേനാംഗങ്ങളും പാലക്കാട് ഡി.എച്ച്.ക്യുവിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ കെ.എ.പി ഒന്നാം ബറ്റാലിയനിലെ 61 പേരും കേരള പോലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയനിലെ 104 പേരും ഉൾപ്പെടെ 330 റിക്രൂട്ട് സേനാംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. 

ഒൻപതുമാസത്തെ അടിസ്ഥാന പരിശീലനത്തിൻറെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ, ഫയറിംഗ് എന്നിവയിൽ പരിശീലനം ലഭിക്കുകയുണ്ടായി.

ഇൻഡോർ വിഭാഗത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, മോട്ടോർ വെഹിക്കിൾ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷൻ, സോഷ്യൽ മീഡിയ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്.

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനായി ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് എന്നീ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്. 

സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയവ പോലീസിൻറെ മാനവിക മുഖത്തിൻറെ സാക്ഷ്യം കൂടിയാണ്.

ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സംസ്ഥാന പോലീസ് മേധാവി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

എസ്.എ.പി ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് മിഥുൻ മോഹൻ എസ്.എം ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി അഫ്സൽ എം.എസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുത്തത് കിരൺ എസ് നെയാണ്. വിഷ്ണു എസ്.ബി യാണ് മികച്ച ആൾ റൗണ്ടർ.

കെ.എ.പി ഒന്നാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് റൂബെൻ ജോയ് ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി അജയ് എ ആർ തെരഞ്ഞെടുക്കപ്പെട്ടു. സൂരജ് കൃഷ്ണ കെ ആർ ആണ് മികച്ച ഷൂട്ടർ. മികച്ച ആൾ റൗണ്ടറായി അഖിൽ എസ് നേയും തെരഞ്ഞെടുത്തു..

കെ.എ.പി മൂന്നാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് രുക്കു രാജേന്ദ്രൻ ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി അഭിമന്യു തെരഞ്ഞെടുക്കപ്പെട്ടു ആദർശ് വിമൽ ആണ് മികച്ച ഷൂട്ടർ. അജിൻ ടി എസ് മികച്ച ആൾ റൗണ്ടറായും തെരഞ്ഞെടുക്കപ്പട്ടു.

വനിതാ ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഹരിപ്രിയ എ എൽ ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി മീനാക്ഷി ജെ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ജലി രാജപ്പൻ ആണ് മികച്ച ഷൂട്ടർ. ഫാത്തിമ സലിം മികച്ച ആൾ റൗണ്ടറായും തെരഞ്ഞെടുക്കപ്പട്ടു. 

എ.ഡി.ജി.പി മാരായ എസ് ശ്രീജിത്ത് (പോലീസ് ആസ്ഥാനം ), ദിനേന്ദ്ര കശ്യപ് (ബറ്റാലിയൻ ), എച് വെങ്കടേഷ് (ലോ & ഓർഡർ) മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേന അംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രവീൺ എസ് ആർ

ഡെപ്യൂട്ടി ഡയറക്ടർ

[3/5, 17:12] null: *ഐ&പിആര്‍ഡി*

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*

*വാര്‍ത്താക്കുറിപ്പ്*

*05.03.2026*

*------------------*

*നിയമസഭാ തെരഞ്ഞെടുപ്പ്: വീഡിയോഗ്രാഫി ക്വട്ടേഷന്‍ ക്ഷണിച്ചു*

വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരി/ഉപവരണാധികാരികളുടെ കാര്യാലയത്തിലും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ വീഡിയോ റെക്കോര്‍ഡിങ് ചെയ്യുന്നതിന് വീഡിയോ റിക്കാര്‍ഡിങ്് ക്യാമറ, വീഡിയോഗ്രാഫര്‍ സഹിതം വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും യൂണിറ്റ് നിരക്ക് അടിസ്ഥാനത്തില്‍ മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

മലപ്പുറം ജില്ലാ കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകള്‍ അയക്കേണ്ടത്. ക്വട്ടേഷന്‍ സീല്‍ ചെയ്ത കവറില്‍ നല്‍കണം. കവറിന് മുകളില്‍ 'നിയമസഭാ ഇലക്ഷന്‍ 2026 വീഡിയോഗ്രാഫി സംബന്ധിച്ചുള്ള ക്വട്ടേഷന്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം എന്തെങ്കിലും ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന രേഖകള്‍/തെളിവുകള്‍ ലഭ്യമാക്കണം. ക്വട്ടേഷനില്‍ പറഞ്ഞിട്ടുള്ള ഇനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ജി.എസ്.ടി. രജിസ്‌ട്രേഷനോടുകൂടിയ സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികള്‍ മാത്രമേ ക്വട്ടേഷന്‍ നല്‍കേണ്ടതുള്ളൂ. മാര്‍ച്ച് ഒന്‍പതിന് രാവിലെ 11നകം ക്വട്ടേഷന്‍ ലഭ്യമാക്കണം. മാര്‍ച്ച് 10ന് രാവിലെ 11ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍-04832734990.

[3/5, 17:13] null: *ആലപ്പുഴ മെഡിക്കൽ കോളേജിലെ ട്രോമാകെയർ യൂണിറ്റും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മന്ത്രി വീണാ ജോർജ് നാളെ ഉദ്ഘാടനം ചെയ്യും*

*56.75 കോടിയുടെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്  

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 56.75 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മാർച്ച് 06) ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ട്രോമാ കെയർ യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്,

നവീകരിച്ച ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും കോളേജ് ചുറ്റുമതിൽ, പ്രധാന കവാടം എന്നിവയുടെ നിർമ്മാണോദ്ഘാടനവുമാണ് നടക്കുന്നത്. രാവിലെ 11 മണിക്ക് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ സി വേണുഗോപാൽ എംപി എന്നിവർ മുഖ്യാതിഥികളാകും. 

34.76 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലാണ് ട്രോമാ കെയർ യൂണിറ്റിൻ്റെ നിർമാണം പൂർത്തിയാക്കിയത്. കാഷ്വാലിറ്റിയും എമർജൻസി മെഡിസിൻ വിഭാഗവും പുതിയ ട്രോമ കെയർ ബ്ലോക്കിലേയ്ക്ക് മാറ്റുക വഴി മെച്ചപ്പെട്ട അടിയന്തര ചികിത്സയും പരിചരണവും നൽകാൻ സാധിക്കും. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന മെഡിക്കൽ കോളേജിലെ പഴയ ഓഫീസ് മന്ദിരത്തിന് പകരം 5206 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നാല് നിലകളിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കം സെൻട്രൽ ലൈബ്രറി പൂർത്തീകരിച്ചത്. 20.73 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും സെൻട്രൽ ലൈബ്രറിയ്ക്കായി വിശാലമായ ഹാളുകളാണുള്ളത്. രണ്ടാം നിലയിൽ ഓഫീസും ആധുനികവും വിശാലമായ സ്ഥല സൗകര്യങ്ങളുമുണ്ട്. 

കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ മുൻകൈയെടുത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്നും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകൾ മുഖേന ലഭ്യമാക്കിയ ഡയാലിസിസ് മെഷീനുകളടങ്ങിയ ഡയാലിസിസ് റൂമും ഇന്ന് ഉദ്ഘാടനം ചെയ്യും. കൂടുതൽ ഡയാലിസിസ് മെഷീനുകളോടെ ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നത് രോഗികൾക്ക് വലിയ ആശ്വാസമാകും. ദേശീയപാത വികസനത്തെ തുടർന്ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുതിയ അതിർത്തികൾ നിർണ്ണയിക്കേണ്ട സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് ചുറ്റുമതിൽ നിർമ്മിക്കുന്നത്. കോളേജ് ചുറ്റുമതിൽ, പ്രധാന കവാടം എന്നിവയുടെ നിർമ്മാണത്തിന് 1,26,91,600 രൂപയുടെ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ ഹരികുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.