ഈരാറ്റുപേട്ട തീക്കോയിയിൽ ഭർത്താവ് അസിഡൊഴിച്ച വീട്ടമ്മ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഈരാറ്റുപേട്ട തീക്കോയിയിൽ ഭർത്താവ് അസിഡൊഴിച്ച വീട്ടമ്മ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

കേരള ന്യൂസ് മീഡിയ 

റിപ്പോർട്ട് സജി ജോർജ് വട്ടപ്പാറ 

ഈരാറ്റുപേട്ട തീക്കോയിയിൽ ഭർത്താവ് അസിഡൊഴിച്ച വീട്ടമ്മ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: ഭർത്താവ് അസിഡൊഴിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. അസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബാലാമണിയുടെ മരണം സംഭവിച്ചത്. പ്രതിയായ ജോണിനെതിരെ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.