ഇന്നത്തെ പ്രത്യേകതകൾ 🌐*_

ഇന്നത്തെ പ്രത്യേകതകൾ 🌐*_

🔴🔵🔴🔵🔴🔵🔴🔵

_*🌐 ഇന്നത്തെ പ്രത്യേകതകൾ 🌐*_

_*14-06-2026*_

🔅🔅🔅🔅🔅🔅🔅🔅

_*ഇന്ന് 2026 ജൂൺ 14, 1201 ഇടവം 31, 1447 ദുൽഹജ്ജ് 27, ഞായർ*_

🔴🔵🔴🔵🔴🔵🔴🔵

_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 14 വർഷത്തിലെ 165(അധിവർഷത്തിൽ 166)-ാം ദിനമാണ്.*_

➡ _*ചരിത്രസംഭവങ്ങൾ*_

```1777 - നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ‍ ദേശീയ പതാക അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.

1822 - ഡിഫറൻസ് എഞ്ചിന്റെ രൂപരേഖ, ചാൾസ് ബാബേജ്, റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ചു.

1830 – അൾജീരിയയിലെ ഫ്രഞ്ച് കോളനിവൽക്കരണത്തിന്റെ തുടക്കം: മുപ്പത്തി നാലായിരം ഫ്രഞ്ച് സൈനികർ അൾജിയേഴ്‌സിലെ അധിനിവേശം ആരംഭിച്ചു, 27 കിലോമീറ്റർ പടിഞ്ഞാറ് സിഡി ഫ്രെഡ്ജിൽ ഇറങ്ങി.

1900 – ഹവായ് ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രദേശമായി.

1907 – വനിതാ വോട്ടവകാശത്തിനായുള്ള ദേശീയ അസോസിയേഷൻ നോർവീജിയൻ സ്ത്രീകൾക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടവകാശം നേടുന്നതിൽ വിജയിച്ചു.

1926 – ബ്രസീൽ ലീഗ് ഓഫ് നേഷൻസ് വിട്ടു.

1954 – യു.എസ്. പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻഹോവർ അമേരിക്കൻ ഐക്യനാടുകളിലെ പ്രതിജ്ഞയിൽ "ദൈവത്തിൻ കീഴിൽ" എന്ന വാക്കുകൾ സ്ഥാപിക്കുന്ന ഒരു ബില്ലിൽ ഒപ്പുവച്ചു.

1962 – യൂറോപ്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി - പിന്നീട് യൂറോപ്യൻ സ്‌പേസ് ഏജൻസിയായി.

1966 – വത്തിക്കാൻ ഇൻഡക്‌സ് ലിബ്രോറം പ്രൊഹിബിറ്റോറം ("നിരോധിത പുസ്തകങ്ങളുടെ സൂചിക") നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചു.

1872 - കാനഡയിൽ തൊഴിലാളി യൂണിയനുകൾ നിയമവിധേയമാക്കി.

1900 - ഹവായ്, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.

1907 - നോർ‌വേയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.

1938 - ആക്ഷൻ കോമിക്സ്, ആദ്യത്തെ സൂപ്പർമാൻ കോമിക് പുറത്തിറക്കി.

1940 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ സേന പാരീസ് ആക്രമിച്ചു കീഴടക്കി.

1962 - ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.

1967 - ശുക്രപര്യവേഷത്തിനായുള്ള മാറിനർ 5 പേടകം വിക്ഷേപിച്ചു.

1967 - ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി.

1982 - ഫാൽക്ക്‌ലാന്റ്സ് യുദ്ധത്തിന്റെ അന്ത്യം. അർജന്റീന ബ്രിട്ടീഷ് സേനയോട് നിരുപാധികം കീഴടങ്ങി.

1985 - അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ 847 നമ്പർ വിമാനം ഹിസ്ബുള്ള തീവ്രവാദികൾ റാഞ്ചി.

1999 - താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റു.

2001 - ചൈന, റഷ്യ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഷങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്‌ രൂപം നൽകി.

2005 - 9.77 സെക്കന്റിൽ നൂറു മീറ്റർ ദൂരം ഓടി, ജമൈക്കയുടെ അസഫ പവൽ പുതിയ ലോകറെക്കോഡ് സ്ഥാപിച്ചു.

1940 - ആലുവ മാർത്താണ്ഡവർമ്മ പാലം തിരുവിതാംകൂർ ഇളയ രാജാവ്‌ മാർത്താണ്ഡവർമ്മ ഗതാഗതത്തിനായി തുറന്നു കൊടുത്തു```

➡️ _*ദിനാചരണങ്ങൾ*_

⭕ _Blood Donor Day_

 _( ലോക രക്തദാനദിനം )_

_( ലോകാരോഗ്യസംഘടനയുടെ ( WHO ) ആഹ്വാനപ്രകാരം 2004 മുതൽ എല്ലാവർഷവും 'ജൂൺ 14' ലോക രക്തദാനദിനമായി ആചരിക്കുന്നു. )_

https://www.daysoftheyear.com/days/blood-donor-day/

⭕ _International Bath Day_

https://www.daysoftheyear.com/days/international-bath-day/

⭕ _Cupcake Day_

https://www.daysoftheyear.com/days/cupcake-day/

⭕ _US Flag Day_

https://www.daysoftheyear.com/days/flag-day/

➡ _*ജന്മദിനങ്ങൾ*_

```1971 - പ്രീതം ചക്രവർത്തി - ( പ്രീതം എന്നറിയപ്പെടുന്ന പ്രീതം ചക്രവർത്തി , ഒരു ഇന്ത്യൻ സംഗീതസംവിധായകനും, ഇൻസ്ട്രുമെന്റലിസ്റ്റും, ഗിറ്റാറിസ്റ്റും, ഗായകനുമാണ്

 മികച്ച സംഗീതസംവിധായകനുമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ പാശ്ചാത്യ ശൈലിയിൽ സമന്വയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉള്ളതിനാലാണ് അദ്ദേഹത്തിന്റെ രചനകൾ ശ്രദ്ധിക്കപ്പെടുന്നത്. 2004-ൽ പുറത്തിറങ്ങിയ ധൂം എന്ന സിനിമയിൽ സോളോ മ്യൂസിക് ഡയറക്ടറായാണ് അദ്ദേഹം ബി-ടൗണിലെത്തിയത്, അത് ഹിറ്റായിരുന്നു. നിരവധി ഗാനങ്ങളും സൗണ്ട് ട്രാക്കുകളും അദ്ദേഹം രചിച്ചിട്ടുണ്ട്, അത് വലിയ ഹിറ്റായി മാറുകയും മികച്ച സംഗീത സംവിധായകനായി അദ്ദേഹത്തെ സ്ഥാപിക്കുകയും ചെയ്തു )

1946 - K J ജോയി - മലയാള സംഗീത സംവിധായകൻ ആണ് കെ ജെ ജോയ്നൂറോളം സംഗീത സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതി ഒരേയൊരു സംഗീതജ്ഞനേ ഉണ്ടാവൂ. ഒരു കാലത്ത് ഒരു പിടി മലയാളം ഹിറ്റ് ഗാനങ്ങളുമൊരുക്കിയ കെ ജെ ജോയിക്കാണ് ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാവുന്നത്. ചെറുപ്പത്തിൽത്തന്നെ ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ജോയ് തൃശ്ശൂർ സ്വദേശിയാണ്. )

1946 - ഡൊണാൾഡ്‌ ട്രമ്പ്‌ - ( ബിസിനസ്സുകാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും, ഇപ്പോൾ അമേരിക്കൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രമ്പ്‌ )

1955 - കിരൺ ഖേർ - ( ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയും അനുപം ഖേറിന്റെ പത്നിയുമായ കിരൺ ഖേർ )

1968 - രാജ്‌ താക്കറെ - ( മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെസ്ഥാപക നേതാവായ രാജ് താക്കറെ )

1444 - കേളല്ലൂർ നീലകണ്ഠ സോമയാജി - ( പൈ' ഒരു അഭിന്നകസംഖ്യയാണെന്ന്‌ ആധുനികഗണിത ശാസ്‌ത്രത്തിൽ സ്ഥാപിച്ചത്‌ 1671-ൽ ലാംബെർട്ടാണെങ്കിലും, അതിന്‌ രണ്ടു നൂറ്റാണ്ട്‌ മുമ്പ്‌ ഇതേ ആശയം തന്റെ ആര്യഭടീയ ഭാഷ്യത്തിൽ അവതരിപ്പിക്കുകയും വൃത്തത്തിന്റെ ചുറ്റളവ്‌ അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ലെന്ന് വാദിക്കുകയും, വ്യാസത്തെ Pi എന്ന അഭിന്നകം കൊണ്ട്‌ ഗുണിച്ചാലാണ്‌ ചുറ്റളവു കിട്ടുക എന്നും, അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിക്കുകയും ചെയ്ത കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രഞജ്ഞൻ കേളല്ലൂർ നീലകണ്ഠ സോമയാജി )

1892 - ആർ രാഘവമെനോൻ - ( ടി. പ്രകാശത്തിന്റെ നേതൃത്തത്തിലുള്ള മദ്രാസ് മന്ത്രിസഭയിലെ(1946-47) ഭക്ഷ്യം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുകയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ പാലക്കാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ആർ. രാഘവ മേനോൻ )

1938 - എ വർഗീസ്‌ - ( ആദ്യം സി.പി.ഐ.എം നു വേണ്ടി പ്രവർത്തിക്കുകയും, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും പോലീസ് പിടിയിലായി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു ആദ്യം ഔദ്യോഗികവിശദീകരണം വന്നെങ്കിലും മരിച്ച് 18 വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവ് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്‌ )

1971 - എം ജയചന്ദ്രൻ - ( മലയാള സിനിമയിൽ ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകനും മെലഡിയുടെ രാജാവും ആയ എം ജയചന്ദ്രൻ )

1969 - സ്റ്റെഫി ഗ്രാഫ് - ( മുൻ ജർമൻ ടെന്നിസ് കളിക്കാരിയാണ്. ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി ഇവർ കണക്കാക്കപ്പെടുന്നു. 24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ മാർഗരറ്റ് കോർട്ടിന് പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്. )

1928 - എ വിൻസെന്റ്‌ - ( ഭാർഗവീനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി തുടങ്ങിയ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച മലയാള ചലച്ചിത്രസംവിധായകനും,മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടള്ള എ. വിൻസെന്റ്‌ )

1922 - കെ ആസിഫ്‌ - ( മുഗൾ എ ആജം എന്ന ഇതിഹാസ സിനിമ പിടിച്ച സിനിമ നിർമിതാവും, സംവിധായകനും തിരക്കഥാകൃത്തും ആയിരുന്ന കെ ആസിഫ്‌ )

1736 - ചാൾസ്‌ അഗസ്റ്റിൻ കൂളോം - ( വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ കൂളോം നിയമം കണ്ടെത്തിയ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ്റ്റിൻ കൂളോം )

1864 - അലിയോസ്‌ അൽഷിമർ - ( ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമായ സ്മൃതിനാശംഅഥവാ അൽഷിമേഴ്സ് രോഗം ആദ്യമായി രേഖപെടുത്തിയ ജർമൻ മാനസികരോഗ ശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർ )

1900 - കുട്ടികൃഷ്ണ മാരാർ - ( കേരളത്തിലെ പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാർ )

1899 - യസുനാരി കവാബാത്ത - ( ഹൌസ് ഓഫ് ദി സ്ലീപ്പിങ്ങ് ബ്യൂട്ടിസ്, ദി ലെക്, തുടങ്ങിയ കൃതികൾ രചിക്കുകയും നോബൽ പുരസ്ക്കാരത്തിനു അർഹനാകുകയും ചെയ്ത ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്ന യസുനാരി കവാബത്ത )

1928 - ചെഗുവേര - ( അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾ പ്പെടെയുള്ള സായുധ പോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവും, അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്ന ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന )```

➡ _*ചരമവാർഷികങ്ങൾ*_

```1991 - പി കെ കുഞ്ഞച്ചൻ - ( സി.പി.ഐ.എം.ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, കേന്ദ്രകമ്മിറ്റി യംഗം, സംസ്ഥാന ഭവനവികസന കോർപ്പറേഷൻ അംഗം, അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ മാവേലിക്കര നിയോജക മണ്ഡലത്തേയും മൂന്നാം നിയമ സഭയിൽ പന്തളം നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച പി.കെ. കുഞ്ഞച്ചൻ )

1992 - ഇന്ദുചൂഡൻ - ( കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും, 1979-ൽ സൈലന്റ് വാലി പ്രക്ഷോഭം നയിക്കുകയും, കേരള തനതു ചരിത്രം (കേരള നാച്യുറൽ ഹിസ്റ്ററി) എന്ന സംഘടനയുടെ അദ്ധ്യക്ഷനും,വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (വ.വ.എഫ്) എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗവും , പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനും ആയിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ )

1961 - കെ എസ്‌ കൃഷ്ണൻ - ( ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകുകയും, ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോർട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയും, അറ്റോമിക്‌ എനർജി കമ്മീഷൻ, കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌ , യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിക്കുകയും, മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ ,സി.വി.

 രാമന്‌ നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്‌ട്‌ എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായി, 1928 മാർച്ച്‌ ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവ്, എന്നി നിലകളിലും പ്രവർത്തിച്ച കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണൻ എന്ന കെ.എസ്‌. കൃഷ്‌ണൻ )

2014 - തെലുങ്കാന ശാകുന്തള - ( ഓസെ രാമുലമ്മ, നൂവു നേനു, ഒക്കടു തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യവും ക്രൂരവും ആയ കഥാപാത്രങ്ങൾ വിജയകരമായി അവതരിപ്പിക്കുകയും ടി വി സീരിയലുകളിലും തമിഴ് സിനിമയിലും (സ്വർണ്ണക്ക എന്ന പേരിൽ ) അഭിനയിക്കുകയും രായൽ സീമ / തെലങ്കാന ചുവയുള്ള തെലുങ്കു ഭാഷയിൽ സംസാരിക്കുന്നതിൽ പ്രഗൽഭയും ആയിരുന്ന രവീന എന്ന തെലുങ്കാന ശകുന്തള )

2020 - സുശാന്ത് സിങ് രജപുത് - ( ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ, ടെലിവിഷൻ വ്യക്തിത്വം, സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായിരുന്നു സുശാന്ത് സിങ് രജപുത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. 2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.2020 ജൂൺ 14ന് അദ്ദേഹത്തെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. )

1920 - മാക്സ്‌ വെബർ - ( അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ മാത്രമല്ല, സാമൂഹ്യസിദ്ധാന്തത്തെയും -സാമൂഹ്യശാസ്ത്രത്തെത്തന്നെയും ' കാര്യമായി സ്വാധീനിക്കുകയും, സാമൂഹ്യശാസ്ത്രത്തിൽ ക്രിയകളെ ബാഹ്യനിരീക്ഷണത്തിലൂടെയല്ല, പങ്കാളിത്തത്തിലൂടെയാണ്‌ മനസ്സിലാക്കേണ്ടതെന്ന് പറയുന്ന മെത്തഡോളജിക്കൽ അ അന്റി പോസിറ്റീവിസം 

എന്ന സിദ്ധാന്തം വികസിപ്പിച്ചെടുക്കുകയും ചെയ്ത ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്ന മാക്സ് വെബർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാക്സിമിലിയൻ കാൾ എമിൽ വെബർ )

2011 - ആസാദ് അലി ഖാൻ - ( 

പ്രശസ്തനായ ഇന്ത്യൻ രുദ്രവീണ വാദകനാണ് ഉസ്താദ് ആസാദ് അലി ഖാൻ . ജയ്പുർ ബീൻകർ ഖരാനയിലെ വൈണികരുടെ പന്ത്രണ്ടാം തലമുറയിൽപ്പെട്ട അദ്ദേഹത്തിന് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു കൊടുത്തത് പിതാവ് ഉസ്താദ് സാദിഖ് അലിഖാനാണ്. ധ്രുപദ് ശൈലി പിന്തുടർന്ന അദ്ദേഹം ദിവസം 14 മണിക്കൂർ വരെ സംഗീതം അഭ്യസിക്കുമായിരുന്നു. ആകാശവാണിയിൽ ആർട്ടിസ്റ്റ് ആയിരുന്ന ആസാദ് അലി രാജ്യത്തുടനീളം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ , ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിലും തന്റെ സംഗീത പര്യടനം നടത്തി ഡൽഹി സർവകലാശാലയിൽ അധ്യാപകനുമായിരുന്നു. 2011 ജൂൺ 14-ന് ഡൽഹിയിലെ എഐഐഎംഎസിൽ ചികിത്സയിലായിരിക്കെ അന്തരിച്ചു..അവിവാഹിതനായിരുന്നു )

1991 - പി.കെ. കുഞ്ഞച്ചൻ - ( ഒന്നും, രണ്ടും കേരളനിയമസഭകളിൽ മാവേലിക്കര നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ പന്തളം നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.കെ. കുഞ്ഞച്ചൻ സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്കെത്തിയത്. 1954-1956 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു. 1973-79 വരേയും 188-91 വരേയും രാജ്യസഭയിലും കുഞ്ഞച്ചൻ അംഗമായിരുന്നു. )

1976 - കെ.ടി. ജേക്കബ് - ( കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവും മന്ത്രിയുമായിരുന്നു കെ.ടി. ജേക്കബ് . ഉടുമ്പഞ്ചോല നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.യുടെ പ്രതിനിധിയായി മത്സരിച്ച് വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. ഒന്നാം അച്യുതമേനോൻ മന്ത്രിസഭയിലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തത് കെ.ടി. ജേക്കബായിരുന്നു. 1921-ൽ ജനിച്ച ഇദ്ദേഹത്തിന് ഒരു മകളുമുണ്ടായിരുന്നു. പിറവത്ത് നിന്നുള്ള മുൻ നിയമസഭാംഗവും സി.പി.ഐ.എം. നേതാവുമായ എം.ജെ. ജേക്കബ് ഇദ്ദേഹത്തിന്റെ അനുജന്റെ മകനാണ് )

1936 - ഗിൽബർട്ട്‌ കീത്ത്‌ ചെസ്റ്റർട്ടൺ - ( തത്ത്വചിന്ത, സത്താമീമാംസ കവിത, നാടകം, പത്രപ്രവർത്തനം, പ്രഭാഷണം, സം‌വാദം, ജീവചരിത്രം, ക്രിസ്തീയ പക്ഷസ്ഥാപനം, ഫാന്റസി, കുറ്റാന്വേഷണകഥകൾ എന്നീ മേഖലകളെ തൊട്ടു നിൽക്കുന്ന ബഹുലവും, വൈവിധ്യപൂർണ്ണവുമായ രചനാജീവിതം നയിച്ച വൈരുദ്ധ്യങ്ങളുടെ രാജാവ്" എന്ന് അറിയപ്പെട്ടിരുന്ന ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ )```

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ലോക രക്തദാനദിനം_

_( ലോകാരോഗ്യസംഘടനയുടെ ( WHO ) ആഹ്വാനപ്രകാരം 2004 മുതൽ എല്ലാവർഷവും 'ജൂൺ 14' ലോക രക്തദാനദിനമായി ആചരിക്കുന്നു. )_

⭕ _അമേരിക്ക: പതാക ദിനം_

⭕ _അമേരിക്ക : ബാൾട്ടിക് ഫ്രീഡം ഡേ_

⭕ _എസ്റ്റോണിയ, ലിത്വേനിയ: ദേശീയ അനുശോചനദിനം_

⭕ _ഫോക്ക്‌ലാൻഡ് ഐലൻഡ് / കിഴക്കൻ ജോർജിയ / കിഴക്കൻ സാൻഡ്വിച്ച് ഐലൻഡ്: വിമോചന ദിനം_

Keralanews media ❤️❤️❤️

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w