വെള്ളക്കെട്ടിൽ പൊറുതിമുട്ടി പ്രദേശവാസികൾ:സമന്വ നഗർ തൊഴുന്തൂർ റോഡിൽ വെള്ളക്കെട്ട് കാരണം കാൽനട പോലും അസാധ്യം
റിപ്പോർട്ട് :ബിജു കൊപ്പം
വെള്ളക്കെട്ടിൽ പൊറുതിമുട്ടി പ്രദേശവാസികൾ.
വെഞ്ഞാറമൂട്:കാൽനട പോലും ഇവിടെ അസാധ്യം...
തൈക്കാട് സമന്വയനഗറിൽ നിന്നുമുള്ള തൊഴുന്തൂർ റോഡ് ആണ് വെള്ളക്കെട്ട് ആയിരിക്കുന്നത്.
കാൽനടയും വാഹന യാത്രയും അസാധ്യമായ ഈ വഴി പ്രദേശവാസികൾക്ക് ഒരു ദുരിതമായിരിക്കുകയാണ്.
സ്കൂളിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡ് ആണ് ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടായി മാറുന്നത്.ബൈപ്പാസിൽ നിന്നും വരുന്ന വെള്ളം ഇവിടേക്കാണ് ഇറങ്ങുന്നത്. ഓട ഇല്ലാത്തതിനാൽ വെള്ളം ഇവിടെ കെട്ടിനിൽക്കുന്ന നിലയാണ്.സമീപത്തെ വയലുകൾ എല്ലാം നികത്തപ്പെട്ടതോടെ വെള്ളത്തിന് ഒലിച്ചു പോകാൻ ഇടമില്ല.ഓട കൂടി ഇല്ലാത്തതിനാൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് '
'റോഡ് ഏറെക്കുറെ തകർന്നിട്ടുമുണ്ട്.മാണിക്കൽ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധ പതിയും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.













