ഇഷാൻ കിഷൻ പാതിരാത്രിയിൽ ഹാർദിക് പാണ്ഡ്യയുടെ വീട്ടിൽ; ഐപിഎൽ കൂടുമാറ്റ ചർച്ചകളോയെന്ന് ആരാധകർ
Keralanewsmedia
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധനനായ ഓപ്പണറാണ് ഇഷാൻ കിഷൻ. ഇതിനോടകം കഴിവ് തെളിയിച്ച അദ്ദേഹം, നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണറാണ്. മുംബൈ സ്വദേശിയായ ഇദ്ദേഹം രഞ്ജി ട്രോഫിയിൽ ഉൾപ്പടെ മുംബൈയ്ക്കുവേണ്ടി തകർപ്പൻ പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഇഷാൻ കിഷന്‍റെ ഐപിഎൽ ടീം മാറ്റമാണ് വാർത്തകളിൽ നിറയുന്നത്.
സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ഇഷാൻ കിഷൻ, പാതിരാത്രിയിൽ മുംബൈയിലെ ഹാർദിക് പാണ്ഡ്യയുടെ വീട്ടിലെത്തിയതാണ് ഏറ്റവും പുതിയ ചർച്ചാ വിഷയം. ഹാർദികിന്‍റെ വീടിന് പുറത്തുണ്ടായിരുന്ന ചെറുപ്പക്കാരാണ് കാറിൽ മടങ്ങുന്ന ഇഷാൻ കിഷന്‍റെ ദൃശ്യം മൊബൈലിൽ പകർത്തിയത്. ബൈക്കിൽ പിന്തുടർന്നാണ് ദൃശ്യം പകർത്തിയത്. ഈ സമയം ക്യാമറയിലേക്ക് നോക്കി ഇഷാൻ കിഷൻ കൈവീശി കാണിക്കുന്നുണ്ട്.
അതേസമയം ഇഷാന്‍റെ വരവ് ഐപിഎൽ ടീം മാറ്റത്തിന്‍റെ സൂചനയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. നിലവിൽ സൺറൈസേഴ്സ് താരമാണെങ്കിലും, സ്വന്തം നാടായ മുംബൈയിലെ ഫ്രാഞ്ചൈസിക്കൊപ്പം ചേരാൻ അദ്ദേഹത്തിന് താൽപര്യമുണ്ടെന്നാണ് സൂചന.













