കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പി.പി ദിവ്യയെ വെട്ടി സിപിഎം.എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ കളത്തിൽ ഇറക്കി സിപിഎം.മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് സീറ്റില്ല. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയായതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം പിപി ദിവ്യയെ മാറ്റിയിരുന്നു.കല്യാശേരി ഡിവിഷനിൽ നിന്നായിരുന്നു പിപി ദിവ്യയെ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തത്. ഇത്തവണ പി.വി പവിത്രനാണ് സിപിഎം സ്ഥാനാർഥി.എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പിണറായി ഡിവിഷനിൽ നിന്നാണ് അനുശ്രീ മത്സരിക്കുന്നത്.
സിപിഎമ്മിന്റെ പതിനാറ് സ്ഥാനാർഥികളിൽ പതിനഞ്ചുപേരും പുതുമുഖങ്ങളാണ്.













