വിസ്മയം ഊട്ടിയിലെ മോഹൻലാലിന്റെ വില്ല; ആരാധകർക്കും താമസിക്കാൻ അവസരം, പ്രണവിന് പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്

Keralanewsmedia:online

വിസ്മയം ഊട്ടിയിലെ മോഹൻലാലിന്റെ വില്ല; ആരാധകർക്കും താമസിക്കാൻ അവസരം, പ്രണവിന് പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്

നടനവിസ്മയം മോഹൻലാലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആരാധകർക്കു പ്രിയപ്പെട്ടതാണ്. ഫാൽക്കെ പുരസ്‌കാരനേട്ടത്തിലും ഏറ്റവും എളിമയോടെ, തന്നെ സ്നേഹിക്കുന്ന എല്ലാവരോടും നന്ദിയും കടപ്പാടും അറിയിച്ച മഹാമനുഷ്യൻ.ലളിതജീവിതത്തിൻ്റെ ഉടമകൂടിയായ മോഹൻലാൽ തന്റെ ഊട്ടിയിലെ വില്ലയിൽ ഇനി ആരാധകർക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും താമസിക്കാം.

വില്ലയിൽ മോഹൻലാലിനും, മക്കളായ പ്രണവിനും വിസ്‌മയയ്ക്കും ആഡംബര മുറികൾ ഉണ്ട്. ആകെ മൂന്ന് ബെഡ്റൂമുകളുള്ള വില്ലയുടെ ലിവിങ് റൂമിൽ മോഹൻലാലിന്റെ കാരിക്കേച്ചറുകളുമുണ്ട്.ആരാധകർക്ക് അതിൻ്റെ ചിത്രങ്ങളും പകർത്താം.

അതിഥികൾക്കായി വില്ലയിൽ മിനി ബാറും ഉണ്ട്. ഗൺ ഹൗസ്- എന്നാണ് ബാറിന്റെ പേര്.വർഷങ്ങളായി മോഹൻലാലിന്റെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും വാസസ്ഥലമായിരുന്നു ഊട്ടിയിലെ പേരുകേട്ട വില്ല.

എല്ലാ മുറികളിലും വുഡൻ ഫ്ളോറിങ് നടത്തിയിരിക്കുന്നു. വില്ലയിലെ പ്രണവിന്റെ മുറി ഗാർഡനിലേക്കു തുറക്കുന്ന ചില്ലു വാതിലുള്ളതാണ്. നിറയെ പച്ചപ്പുള്ള ഗാർഡൻ ആണിത്.

യങ് സൂപ്പർ സ്റ്റാർ പ്രണവ് മോഹൻലാലിനും പ്രിയപ്പെട്ട സ്ഥലമാണ് ഊട്ടിയിലെ വില്ല. ഊട്ടിയിലെത്തിയാൽ പ്രണവ് ഇവിടെയാണ് സാധാരണ താമസിക്കാറുള്ളത്. ലിവിങ് റൂമിൽ ഫയർപ്ലെയ്‌സ് ഉണ്ട്.ഊട്ടിയിൽനിന്ന് പതിനഞ്ച് മിനിറ്റ് സഞ്ചരിച്ചാൽ വില്ലയിലെത്താം. സ്വകാര്യ ഓപ്പറേറ്റർ വഴിയാണ് വില്ല വാടകയ്ക്ക് നൽകുന്നത്.

മോഹൻലാലിന്റെ ഷെഫ് തന്നെയാണ് അതിഥികൾക്കായി ഭക്ഷണം പാചകം ചെയ്യുക എന്നതാണ് മറ്റൊരു പ്രത്യേകത