എസ്ഐആർ നിർത്തിവെയ്ക്കണമെന്ന കേരളത്തിലെ ഹർജികൾ പ്രത്യേകമായി പരിഗണിക്കാൻ സുപ്രീം കോടതി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു

റിപ്പോർട്ട് :സജീവ് ഗോപാലൻ

എസ്ഐആർ നിർത്തിവെയ്ക്കണമെന്ന കേരളത്തിലെ ഹർജികൾ പ്രത്യേകമായി പരിഗണിക്കാൻ സുപ്രീം കോടതി.കേന്ദ്ര  തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു.ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹർജികൾ പ്രത്യേകമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്വിഎൻ ഭട്ടി, ജോയ്മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

കേരളത്തിൽ അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് ആണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.അപ്പോൾ കുറച്ചുകൂടി കാത്തിരിക്കൂ എന്നായിരുന്നു കോടതി മറുപടി നൽകിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കേരളത്തിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ( എസ്ഐആർ ) മാറ്റിവയ്ക്കണമെന്നാണ് കേരള സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.