കേന്ദ്ര സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ല; വിരമിക്കലിന് ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല:ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്
Keralanewsmedia:online
ന്യൂഡൽഹി:വിധിന്യായങ്ങൾ പുറപ്പെടുവിക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിന്ന് ഒരു സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്.വിരമിക്കലിന് ശേഷം മറ്റൊരു പദവിയും വഹിക്കില്ലെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സമയം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബി ആർ ഗവായ് പറഞ്ഞു.
വിരമിക്കൽ ദിനത്തിൽ സുപ്രീംകോടതിയിൽവെച്ച് മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പ്രസിഡൻഷ്യൽ റഫറൻസിനെക്കുറിച്ചുളള ചോദ്യത്തിനും ഗവായ് മറുപടി നൽകി. ഭരണഘടനയിൽ വാക്കുകൾ ചേർക്കാൻ കോടതിക്ക് അധികാരമില്ലെന്നും സമയപരിധി നൽകാൻ സുപ്രീംകോടതിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഗവർണർമാർക്ക് ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ സാധിക്കില്ലെന്നും കാലതാമസം നേരിടുന്ന സന്ദർഭങ്ങളിൽ സംസ്ഥാനങ്ങൾക്ക് പരിഹാരം തേടാമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണം ആവശ്യമാണോ എന്ന ചോദ്യത്തിന്, കോടതി ഭരണത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ജസ്റ്റിസ് ബി ആർ ഗവായയുടെ മറുപടി.













