ഹരിത തെരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ വീഡിയോ പ്രദർശനം അടങ്ങിയ വാഹന പ്രചാരണത്തിന് തുടക്കമായി
Keralanewsmedia:online
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ വീഡിയോ പ്രദർശനം അടങ്ങിയ എൽഇഡി വാഹന പ്രചാരണത്തിന് തുടക്കമായി.ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി വാഹന പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്തു. നവംബർ 26 വരെയുള്ള മൂന്നു ദിവസങ്ങളിലായാണ് വാഹന പ്രചാരണം നടത്തുന്നത്.ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിളെല്ലാം വാഹനം എത്തും. പരിപാടിയിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. ഗോപിനാഥൻ, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ സി. ദീപ, ജെ. ശ്രാവൺ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.













