കേരളത്തിലെ എസ്ഐആർ നടപടികൾ തടയാതെ സുപ്രീംകോടതി. അടിയന്തിരമായ സ്റ്റേ ഇല്ല.ഹർജി രണ്ടിന് വീണ്ടും പരിഗണിക്കും
Keralanewsmedia:online
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക തീവ്രപരിഷ്കരണ ( എസ്ഐആർ ) നടപടികൾ തടയാതെ സുപ്രീംകോടതി.കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കാനായി മാറ്റി.വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം നൽകി.കേരളത്തിലെ സാഹചര്യങ്ങൾ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ ഒന്നിനകം വിശദമായ റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആർ നടപ്പാക്കുന്നതിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.













