2030 കോമൺവെൽത്ത് ഗെയിംസിനു അഹമ്മദാബാദ് വേദിയാവും. ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന്റെ വേദിയാകുന്നത് ഇത് രണ്ടാം തവണ
Keralanewsmedia:online
ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. അഹമ്മദാബാദിലാണ് ഗെയിംസ് നടക്കുക. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന്റെ വേദിയാകുന്നത്.ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് തീരുമാനം. ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണെന്ന് ഐഒഎ പ്രസിഡന്റ് പിടി ഉഷ പറഞ്ഞു.കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ വേദിയാകുന്നതെന്നതും പ്രത്യേകതയാണ്. 2010ൽ ഡൽഹിയിലാണ് കോമൺവെൽത്ത് ഗെയിംസിന് വേദിയായത്.2036 ഒളിമ്പിക്സസിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്. 2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.













