ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ലക്ഷത്തിലധികം, കേരളത്തിലേക്ക് അരലക്ഷം; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ.
Keralanewsmedia:online
ന്യൂഡൽഹി: ഇൻഡിഗോയുടെ വിമാനസർവീസുകൾ ഏറെക്കുറേ പൂർണമായും താളംതെറ്റിയതോടെ അവസരം മുതലാക്കി മറ്റ് വിമാനക്കമ്പനികൾ.എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ ഞായറാഴ്ച വരെയുള്ള ടിക്കറ്റുകൾക്ക് നാലിരട്ടിയാണ് വർധിപ്പിച്ചത്.ഇത് യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി.ഡൽഹിയിൽ നിന്ന് നാളെ ചെന്നയിലേക്കുള്ള വിമാനനിരക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. നാളെ വീണ്ടും ടിക്കറ്റ് വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡൽഹി, മുംബൈ, ബംഗളൂരു. ചെന്നൈ, പൂനെ, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് വർധിപ്പിച്ചു.നാളെ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് അരലക്ഷത്തിന് മുകളിലാണ്.ഇന്ത്യയിലെ ആഭ്യന്തരസർവീസുകളിൽ അറുപത് ശതമാനവും ഇൻഡിഗോ ആണ് നടത്തുന്നത്.ഇൻഡിഗോ ജീവനക്കാർ പണിമുടക്കിയതോടെയാണ് ആഭ്യന്തര സർവീസുകൾ തടസ്സപെടുന്ന സാഹചര്യം ഉണ്ടായത്.













