ഉഴവൂരിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അപകടത്തിനിടയാക്കിയ ത് അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറിയെന്ന് ആക്ഷേപം. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Keralanewsmedia:online

കോട്ടയം : ഉഴവൂരിൽ ടിപ്പർ ലോറിഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടുക്കപ്പാറ സ്വദേശിയായ യുവാവ് ആണ് മരിച്ചത്.കുടുക്കപ്പാറ പാട്ടുപാറയിൽ അമൽ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. ഉഴവൂർ കുടുക്കപ്പാറയിൽ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയതായിരുന്നു ടിപ്പർ ലോറി.

ഈ ടിപ്പർ ലോറി ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പോലീസ് കേസെടുത്തു.