രാഹുൽ മാങ്കൂട്ടത്തിന്റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പള്ളിക്കൽ പഞ്ചായത്ത് 18-ാം വാർഡിൽ കാവ്യ വേണു 52 വോട്ടിന് വിജയിച്ചു
Keralanewsmedia:online
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിന്റെ
വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പള്ളിക്കൽ പഞ്ചായത്ത് 18-ാം വാർഡിൽ കാവ്യ വേണു 52 വോട്ടിന് വിജയിച്ചു. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡാണ്.പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം സ്ഥാനാർഥി വി കെ നിഷാദ് പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ മുന്നിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിൻ്റി20യാണ് ലീഡ് ചെയ്യുന്നത്.













