സ്വർണം തൊട്ടാൽ പൊള്ളും, വില ഒരു ലക്ഷത്തിലേയ്ക്ക്?

Keralanewsmedia

സ്വർണം തൊട്ടാൽ പൊള്ളും, വില ഒരു ലക്ഷത്തിലേയ്ക്ക്?

സ്വർണം തൊട്ടാൽ പൊള്ളും, വില ഒരു ലക്ഷത്തിലേയ്ക്ക്?

കൊച്ചി: സ്വർണവിപണി സർവകാല

റെക്കോഡ് നിരക്കിൽ എത്തിയിരിക്കുകയാണ്. ഇന്നിതാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തി. ഇന്ന് 125 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഇതോടെ 10,945 രൂപയിൽ നിന്ന് ഒരുഗ്രാം സ്വർണത്തിൻ്റെ വില 11,070 രൂപയിൽ എത്തി. പവൻ 1,000 രൂപ വർദ്ധിച്ച് 87,560 രൂപയിൽ നിന്ന് 88,560 രൂപയിൽ എത്തി.ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,077 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) 11,070 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,058 രൂപയുമാണ്.പണിക്കൂലി, ജിഎസ്‌ടി, ഹോൾ മാർക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവൻ്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വർണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.