വോയ്‌സ് ഓഫ് വർക്കല മെരിറ്റ് അവാർഡ് നൽകി ഉന്നതവിജയികളെ ആദരിച്ചു.
കേരള ന്യൂസ് മീഡിയ
വോയ്‌സ് ഓഫ് വർക്കല മെരിറ്റ് അവാർഡ് നൽകി ഉന്നതവിജയികളെ ആദരിച്ചു.
വർക്കല: വോയിസ് ഓഫ് വർക്കലയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം വർക്കല എസ് ആർ മിനി ഹാളിൽ വച്ച് നടന്നു.
മിനിറ്റ അവാർഡ് വിതരണ ചടങ്ങ് മുൻ ജില്ലാ ജഡ്ജ് എം. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വോയിസ് ഓഫ് വർക്കലയുടെ ചെയർമാൻ അഡ്വ.എസ്. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. പി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. അനർട്ട് മുൻ ഡയറക്ടർ ഡോ.എം. ജയരാജു, അഡ്വ.എസ്. രമേശൻ, പനയറ ജയചന്ദ്രൻ, ബി സുരേന്ദ്രൻ, ആർ സുലോചനൻ എന്നിവർ സംസാരിച്ചു. വർക്കല, ആറ്റിങ്ങൽ നിയോജകമണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അമ്പതോളം വിദ്യാർഥികൾക്ക് മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.


Deepa Binu 










