മാനസികാരോഗ്യ പദ്ധതിയിലെ ഒഴിവുകളിലേക്ക് നിയമനം*

മാനസികാരോഗ്യ പദ്ധതിയിലെ ഒഴിവുകളിലേക്ക് നിയമനം*

*മാനസികാരോഗ്യ പദ്ധതിയിലെ ഒഴിവുകളിലേക്ക് നിയമനം*

ആലപ്പുഴ ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലെ ഒഴിവുകളിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (ഒരു  ഒഴിവ്), സൈക്യാട്രിക് സോഷ്യൽ വർക്കർ ( ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. 

  മാസ്റ്റർ ഓഫ് ഫിലോസഫി /  

പി ജി ഡി സി പി  ഇൻ

ക്ലിനിക്കൽ സൈക്കോളജിയും  ആർ.സി.ഐ രജിസ്ട്രേഷനും

ഉള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് 

അപേക്ഷിക്കാം.

 സൈക്യാട്രിക് സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ഓഫ് ഫിലോസഫി  അല്ലെങ്കിൽ   സൈക്യാട്രിക് സോഷ്യൽ വർക്ക്  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.  

താൽപര്യമുള്ള

ഉദ്യോഗാർഥികൾക്കായി ജൂലൈ നാലിന്  11 മണിക്ക് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ  നേരിട്ടുള്ള അഭിമുഖം നടത്തുന്നു. അപേക്ഷകർ ആവശ്യമായ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ഹാജരാകേണ്ടതാണ്.

(പിആർ/എഎൽപി/1240)