സുസജ്ജമായ ആരോഗ്യസംവിധാനങ്ങളൊരുക്കും:

സുസജ്ജമായ ആരോഗ്യസംവിധാനങ്ങളൊരുക്കും:

കേരള ന്യൂസ്‌ മീഡിയ

സുസജ്ജമായ ആരോഗ്യസംവിധാനങ്ങളൊരുക്കും: മന്ത്രി ബിന്ദു കൃഷ്ണ* 

*

ജില്ലയിൽ സുസജ്ജമായ ആരോഗ്യസംവിധാനങ്ങൾ ഒരുക്കുമെന്ന് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സർക്കാർ വിക്ടോറിയ ആശുപത്രിയിൽ പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 വാക്സിനേഷൻ പ്രവർത്തനങ്ങളും അവബോധ പരിപാടികളിലൂടെയും പോളിയോ കാര്യക്ഷമമായി പ്രതിരോധിക്കാനായെങ്കിലും നിതാന്ത ജാഗ്രത തുടരണം. ശിശുപരിചരണ മേഖലയിൽ കാലോചിത മാറ്റങ്ങൾ നടപ്പാക്കും. ജില്ലാ ആശുപത്രിയുടെ തുടർവികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേയർ എ കെ ഹഫീസ് അധ്യക്ഷനായി. ജില്ലാ കലക്ടർ ആനി ജൂലാ തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ എ എൽ ഷീജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബി ജയന്തി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എ അഗസ്റ്റസ് മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ മാർട്ടിൻ ഗ്ലാക്സ്റ്റൺ, ആശുപത്രി ആർ എം ഒ ഡോ ആർ ശരണ്യബാബു, കൊല്ലം ആർ സി എച്ച് ഓഫീസർ ഡോ ലിൻഡ ജോസഫ്, ആശുപത്രി ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 സർക്കാർ വിക്ടോറിയ ആശുപത്രിയിൽ പോളിയോ തുള്ളി മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കുന്നു