എറണാകുളത്തെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് മൂന്ന് മാസം; സെൻസർ കേടാതായതെന്ന്

എറണാകുളത്തെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് മൂന്ന് മാസം; സെൻസർ കേടാതായതെന്ന്

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ 

എറണാകുളത്തെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് മൂന്ന് മാസം; സെൻസർ കേടാതായതെന്ന് വിശദീകരണം

കൊച്ചിയിലെ അമ്മത്തൊട്ടിൽ നിലച്ചിട്ട് മാസങ്ങൾ. എറണാകുളത്തെ ഏക ഹൈടെക് അമ്മത്തൊട്ടിലാണ് സെൻസർ തകരാറ് മൂലം പ്രവർത്തന രഹിതമായത്.

അമ്മ തൊട്ടിലിൽ ഒരു കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടാൽ മിനിറ്റുകൾക്കുള്ളിൽ ശബ്‌ദ സന്ദേശം വഴി വിവരം എത്തേണ്ടിടത്തെല്ലാം എത്തും. എന്നാൽ ഈ അമ്മതൊട്ടിലിൻ്റെ ശബ്‌ദം നിലച്ചിട്ട് മൂന്ന് മാസത്തോളമായി. മാറാലയും പൊടിയും പിടിച്ച തൊട്ടിൽ, തകരാറിലായ ക്യാമറയും സെൻസറും മാത്രമാണ് എറണാകുളം ജനറൽ ആശുപതിയ്ക്കടുത്തുള്ള അമ്മ തൊട്ടിലിൽ അവശേഷിക്കുന്നത്.

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയാൽ സെൻസറിലൂടെയാണ് വിവരം അറിയുക. ശേഷം ആശുപത്രിയുടെ നഴ്‌സിംഗ് സ്‌റ്റേഷനിൽ അലാറം കേൾക്കുന്ന രീതിയിലാണ് അമ്മത്തൊട്ടിലിന്റെ സംവിധാനം. ഈ സെൻസർ തകരാറിലായതോടെയാണ് അമ്മ തൊട്ടിൽ പ്രവർത്തനരഹിതമായത്. കഴിഞ്ഞ ദിവസമാണ് കുണ്ടന്നൂരിൽ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജില്ലയിലെ ഏക അമ്മത്തൊട്ടിലിൻ്റെ തകരാർ ഉടനടി പരിഹരിക്കേണ്ടതുണ്ട്.