തീരദേശമേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കും: മന്ത്രി ഷിബു ബേബി ജോൺ*
കേരള ന്യൂസ് മീഡിയ
*തീരദേശമേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കും: മന്ത്രി ഷിബു ബേബി ജോൺ*
തീരദേശമേഖലയുടെ സമഗ്രവികസനം ഉറപ്പാക്കുന്ന പദ്ധതികൾ പരിഗണനയിലാണെന്നു വനം-നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ -കായിക പ്രോത്സാഹന അവാർഡ് വിതരണം സെന്റ് ആഗ്നസ് എച്ച് എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ തൊഴിൽവിപണി അനുദിനം മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇതിനനുസൃതമായി വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ നടപ്പാക്കും. നിർമ്മിത ബുദ്ധി തുറന്നിടുന്ന തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ യുവതയ്ക്ക് സാധിക്കുംവിധം നവീന നൈപുണ്യ വികസന പദ്ധതികളും നടപ്പാക്കും. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതുസംരംഭങ്ങൾക്ക് യുവജനങ്ങൾ മുൻകൈയെടുക്കണമെന്ന് ഓർമിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് അധ്യക്ഷയായി. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ബി ശിവലാൽ, ജില്ലാ പഞ്ചായത്ത് അംഗം ഐ ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ചെറിയാൻ, ഗ്രാമപഞ്ചായത്ത് അംഗം മായാ മേരി, മത്സ്യ ബോർഡ് കമ്മീഷണർ എച്ച് സലീം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി എസ് ശ്രീദിവ്യറാണി, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.


Deepa Binu 










