അപേക്ഷ ക്ഷണിച്ചു

Keralanewsmedia

അപേക്ഷ ക്ഷണിച്ചു

ഐ പി ആര്‍ ഡി *ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്* *തിരുവനന്തപുരം* *വാര്‍ത്താക്കുറിപ്പ്* 21 ആ​ഗസ്റ്റ് 2025

  *അപേക്ഷ ക്ഷണിച്ചു*

  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 15 ദിവസത്തെ സംരംഭകത്വ വികസന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡോക്യുമെന്റേഷന്‍ ഹാളില്‍ സെപ്റ്റംബര്‍ 10 മുതല്‍ 27വരെയാണ് പരിശീലനം. പുതുതായി സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ ആഗസ്റ്റ് 30ന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിലോ, തിരുവനന്തപുരം/ചിറയിന്‍കീഴ്/നെടുമങ്ങാട്/നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0471-2326756, 9188401701