അശാസ്ത്രീയ ട്രാഫിക് പരിഷ്കരണം ബിജെപി പാലസ്റോഡ് ഉപരോധിച്ചു
Keralanewsmedia
അശാസ്ത്രീയ ട്രാഫിക് പരിഷ്കരണം ബിജെപി പാലസ്റോഡ് ഉപരോധിച്ചു
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിൽ നടപ്പിലാക്കിയ അശാസ്ത്രീയ ട്രാഫിക് സംവിധാനത്തിനെതിരെബിജെപി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ് റോഡ് ഉപരോധിച്ചു ഗേൾസ്ഹൈസ്കൂൾജംഗ്ഷനിൽ നിന്ന്പ്രൈവറ്റ് ബസ് അകത്തോട്ട് പ്രവേശിക്കുന്നത് മൂലം ബ്ലോക്ക് ഉണ്ടാവുകയും കാൽനടയാത്രക്കാർക്ക് യാത്ര ചെയ്യുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും നിരവധി അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആണ്ബിജെപി ആറ്റിങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലസ് റോഡ് ഉപരോധിച്ചത്.കഴിഞ്ഞ മാസംട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാതെ എംഎൽഎയുടെ നഗരസഭയുടെയും ഏകപക്ഷീയമായ തീരുമാനം നടപ്പിലാക്കിക്കൊണ്ട് പാലസ് റോഡ് വഴി പ്രൈവറ്റ് ബസുകൾ സർവീസ് നടത്തിവരുകയായിരുന്നു നടത്തിവരംകയായിരുന്നു.ട്രാഫിക് ബോർഡുകൾ സ്ഥാപിക്കാതെയും കച്ചേരി നട യിലെ സിഗ്നൽ സമയക്രമം നടപ്പിലാക്കാതെയുള്ള നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് റോഡ് ഉപരോധസമരം നടത്തിയത്.പോലീസ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഇന്നുമുതൽ ഒൺവേ സംവിധാനം നടപ്പിലാക്കാമെന്നും ഇത് വഴിയുള്ള പ്രൈവറ്റ് ബസുകളുടെ കടന്നുപോക്ക് തടയാം എന്ന് ഉറപ്പ് നൽകുകയും.കടന്നുപോയ ബസ്സിന് പിഴ നൽകുകയും റെഗുലേറ്ററി കമ്മറ്റിയുടെ തിരുമാന പ്രകാരമുള്ള തീരുമാനങ്ങൾനടപ്പിലാക്കാമെന്നുള്ള ഉറപ്പിന്മേൽ ഉപരോധം താൽക്കാലികമായി അവസാനിപ്പിച്ചു ബിജെപി ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡൻറ് ബൈജു ബാബു,ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സജു എൻ എസ് ,നോർത്ത് ജില്ലാ സെക്രട്ടറി സന്തോഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജീവൻ ലാൽ ,സ്വരാജ്,വക്കം അജിത്,മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർനേതൃത്വം നൽകി.













