ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു .
ആറ്റിങ്ങൽ: നിയന്ത്രണം വിട്ടഓട്ടോറിക്ഷ
മറിഞ്ഞ് ഡ്രൈവർ മരിച്ചു.
കടയ്ക്കാവൂർ: നിലയ്ക്കാമുക്ക്.മണ്ണാത്തിമൂല സ്വദേശി ദീപു മോഹനൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കൈപ്പറ്റി മുക്കിലാണ് അപകടം. ദീപു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരുകിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ ദീപുവിനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.













