ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ജൂലൈ 8 ന് മുമ്പ് പ്രഖ്യാപിക്കാൻ സാധ്യത
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ജൂലൈ 8 ന് മുമ്പ് പ്രഖ്യാപിക്കാൻ സാധ്യത
ഡൽഹി: ഏറെ പ്രതീക്ഷയോടെ
കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ 8-നകം പ്രഖ്യാപിക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും ഇരുരാജ്യങ്ങളും അംഗീകരിച്ചു.ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയുമായ രാജേഷ് അഗർവാളിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിംഗ്‌ടണിൽ എത്തിയിട്ടുണ്ട്.ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് പരസ്പര താരിഫ് ചുമത്തുന്നതിനുള്ള ട്രംപിന്റെ സമയപരിധി ജൂലൈ 9-ന് അവസാനിക്കുന്നതിന് മുന്നോടിയായി ഈ കരാർ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
അടുത്തിടെ, ഇന്ത്യയുമായി ഒരു പ്രധാന വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രസിഡൻ്റ് ട്രംപ് വീണ്ടും സൂചന നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച, തന്റെ ഭരണകൂടം എല്ലാ വ്യാപാര തടസ്സങ്ങളും നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.













