ഓണാഘോഷം ഉദ്ഘാടനം ചെയ്തു

Keralanewsmedia

ഓണാഘോഷം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം നഗരസഭ പാളയം വാർഡ് കമ്മിറ്റിയും, പാളയം വാർഡ് കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, വാർഡിലെ മുതിർന്ന മാതാപിതാക്കൾ എന്നിവർക്ക് ഓണക്കോടിയും, ഓണക്കിറ്റും വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാജു മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന അന്ന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാൻ (യു കെ പ്രവാസി) കെ. എസ് അനിൽ കുമാറിന് ഉപഹാരം നൽകി ചടങ്ങിൽ മേയർ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ കുടുംബശ്രീ അംഗങ്ങൾക്കുള്ള ബോണസ്സ് വിതരണവും, ഹരിത കർമ്മസേനയ്ക്കുള്ള യൂണിഫോം വിതരണവും നിർവ്വഹിച്ചു. നികുതി - അപ്പീൽ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുര കുമാരി മത്സര വിജയികളായ കുടുംബശ്രീ, ബാലസഭാംഗങ്ങൾ എന്നിവർക്ക് സമ്മാനദാനം നൽകി. പാളയം കുടുംബശ്രീ എ ഡി എസ് കമ്മിറ്റി ചെയർപേഴ്സൺ ഐ ഷാ ബേക്കർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കൗൺസിലർ പാളയം രാജൻ, സി.ഡി എസ് ( രണ്ട്) ചെയർപേഴ്സൺ വിനീത , മെമ്പർ സെക്രട്ടറി ഒ. ബിജി, പാളയം ഹെൽത്ത് സർക്കിൾ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമാ ദേവീ, Jhi അനി, Jhi സരിത, വാർഡ് കൺവീനർ കെ.അശോകൻ,ADS സെക്രട്ടറി വി.ജെ രമ്യ , ADS വാർഡ് വൈസ്സ് ചെയർപേഴ്സൺ ശാന്ത രമേഷ് എന്നിവർ പ്രസംഗിച്ചു. ഓണസദ്യയോടെ ആഘോഷ പരിപാടികൾ അവസാനിച്ചു