കല്ലൂർക്കാട് ജനകീയ കൂട്ടായ്മയ്ക്ക് തുടക്കം

കേരളം

കല്ലൂർക്കാട് ജനകീയ കൂട്ടായ്മയ്ക്ക് തുടക്കം

*കല്ലൂർക്കാട് ജനകീയ കൂട്ടായ്മയ്ക്ക് തുടക്കം* 

വർദ്ധിച്ചു വരുന്ന രാസലഹരിവ്യാപനത്തിനെതിരെ ലോക മനസ്സാക്ഷിയെ ഉണർത്തുവാനും , ലഹരി പദാർത്ഥങ്ങളെ കുറിച്ചുള്ള എല്ലാ വസ്തുതകളും , വിവരങ്ങളും, മനസ്സിലാക്കി പരസ്പരം പങ്കുവച്ച് ഈ കൊടിയ വിപത്തിൽ നിന്നും നാടിനെ രക്ഷിക്കുക എന്ന ആശയം മുൻനിർത്തി ഒരുമിച്ചുകൂടിയ കൂട്ടായ്മയിലാണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനകീയ സമിതിക്ക് തുടക്കമായത്. കല്ലൂർക്കാട് വൈസ് മെൻ ക്ലബ്ബിൽ നടന്നജനകീയ കൂട്ടായ്മ . 

കല്ലൂർക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോളി ജോർജ് ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.

മുവാറ്റുപുഴ അസിസ്റ്റൻ്റ എക്സൈസ് ഇൻസ്പെക്ടർ ഹസൈനാർ പി.പി .മുഖ്യപ്രഭാഷണവും, ലഹരി വിരുദ്ധ പ്രതിജ്ഞ വാചകവുംചൊല്ലിക്കൊടുത്തു . കല്ലൂർക്കാട് എ .എസ് . ഐ ജിംമോൻ ജോർജ് ക്ലാസ്സുകൾ നയിച്ചു . മുവാറ്റുപുഴ ബ്ലോക്ക് മെമ്പർ ജോസ് അഗസ്റ്റിൻ , വാർഡ് മെമ്പർ ബാബു മനക്കപ്പറമ്പിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു . 

 *പ്രസിഡൻ്റ് : ജോളി ജോർജ്ജ് ( ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻറ് )സെക്രട്ടറി : ജോയി തോമസ് ( മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റ ),വൈ. പ്രസിഡൻ്റ് : സിജോ ജോർജ്ജ് ( വൈസ്മെൻ ക്ലബ്ബ് പ്രസിഡൻ്റ് & ലയൺസ് ക്ലബ്ബ് സെക്രട്ടറി.