കസാഖിസ്ഥാനിൽ നിന്നുള്ള കാർഷികോത്പന്നങ്ങളുടെ കയറ്റുമതി ഊർജ്ജിതമാക്കാൻ ലുലു ഗ്രൂപ്പ്; പ്രധാനമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തി എം എ യൂസഫലി

Keralanewsmedia

മധ്യേഷൻ രാജ്യമായ കസാഖിസ്ഥാനിൽ നിന്നുള്ള കാർഷികോത്പന്നങ്ങളുടെ കയറ്റുമതി ഊർജ്ജിതമാക്കാൻ ലുലു ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് കസാഖിസ്ഥാൻ പ്രധാനമന്ത്രി ഓൾജാസ് ബെക്റ്റെനോവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ചർച്ച നടത്തി. അസ്താനയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

കസാഖിസ്ഥാനിലെ കാർഷികോത്പ്പന്നങ്ങൾക്ക് വിപുലമായ വിപണി ലഭ്യമാക്കുമെന്ന് കൂടിക്കാഴ്ചക്കിടെ യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിൻറെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള അഗ്രോ ടെക്ക്നോപാർക്ക് – ലോജിസ്റ്റിക്സ് ഹബ്ബിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രവുമടക്കം ലുലു യാഥാർത്ഥ്യമാക്കും.