കാടാമ്പുഴയിൽ മരിച്ച ഒരു വയസ്സുകാരന്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായി പ്രാഥമിക വിവരം. കൂടുതൽ പരിശോധനക്കായി ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയക്കും
കാടാമ്പുഴയിൽ മരിച്ച ഒരു വയസ്സുകാരന്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായി പ്രാഥമിക വിവരം. കൂടുതൽ പരിശോധനക്കായി ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയക്കും
മലപ്പുറം : കാടാമ്പുഴ പാങ്ങിൽ മരിച്ച
ഒരു വയസ്സുകാരൻ്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായി പ്രാഥമിക വിവരം.
പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം കബറടക്കി.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടക്കലിലെ വാടകവീട്ടിൽ വെച്ച് കുഞ്ഞു മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെ യോടെ കബറടക്ക ചടങ്ങുകളും നടന്നിരുന്നു.
എന്നാൽ കുഞ്ഞിന് മതിയായ ചികിത്സ നൽകാത്തതാണ് മരണകാരണം എന്ന് പരാതി ഉയർന്നതോടെ കാടാമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കൾ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്.
കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയക്കും. ഈ പരിശോധന ഫലം വന്നതിനുശേഷമാകും മരണകാരണം വ്യക്തമാവുകയുള്ളു.