കൂലി vs വാർ 2 ബോക്സോഫീസിൽ പവർ കാണിച്ചതാര്?
Keralanewsmedia
ആഗസ്ത് 14 ന് ക്ലാഷ് റിലീസായ കൂലിയും വാർ 2 വും ആരാണ് ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് അറിയാം. ഇരു സിനിമകൾക്കും ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല. സമ്മിശ്ര പ്രതികരണമാണ് രണ്ട് സിനിമകൾക്കും തിയേറ്ററിൽ ലഭിക്കുന്നത്.
ഏകദേശം ₹65 കോടി രജനീകാന്ത് ചിത്രമായ കൂലി നേടിയെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർ സാക്നിൽക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിവസം 51.5 കോടി രൂപയാണ് വാർ 2 വിന്റെ കളക്ഷൻ.തമിഴ് ₹45 കോടി, ഹിന്ദി ₹4.5 കോടി, തെലുങ്ക് ₹15 കോടി, കന്നഡ ₹0.5 കോടി എന്നിങ്ങനെയാണ് കൂലിയുടെ ആദ്യ ദിന കളക്ഷൻ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അതേസമയം ആദ്യ ദിനം കൂലിക്ക് പിന്നിലായെങ്കിലും രണ്ടാം ദിനം വാർ 2 ന് 100 കോടി ക്ലബിലെത്താൻ സാധിക്കുമോ എന്ന് നോക്കുകയാണ് ബോളിവുഡ് ആരാധകർ. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, രണ്ടാം ദിവസമായ ആഗസ്ത് 15ന് വാർ 2 വിന്റെ കളക്ഷൻ 37.31 കോടി രൂപയാണ്. ഇതുവരെയുള്ള ഏകദേശ കണക്കുകൾ പ്രകാരം 88.81 കോടി രൂപയാണ് വാർ 2വിന്റെ ആകെ കളക്ഷൻ













