ക്ഷേത്രദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തെന്ന് പരാതി

പ്രദേശത്തെ പ്രദേശിക മാധ്യമപ്രവർത്തകൻ സജീവൻ നായരാണ് പോലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കൈയേറ്റം ചെയ്തെന്നാണ് പരാതി. അക്കര കൊട്ടിയൂരിൽ ഇന്ന് രാവിലെ എട്ടരയ്ക്കാണ് സംഭവം.

ദേവസ്വം ബോർഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താൽക്കാലികമായി ഏർപ്പാടാക്കിയ ആളാണ് സജീവൻ നായർ.

ജയസൂര്യ ക്ഷേത്ര ദർശനം നടത്താൻ എത്തിയപ്പോൾ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഫോട്ടോയെടുക്കാൻ ശ്രമിച്ചതെന്നും ഉടനെ തന്നെ കൂടെയുള്ളവർ ഫോട്ടോ എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ്വിലക്കുകയും കൈയേറ്റം

ചെയ്യുകയായിരുന്നെന്നുമാണ് പരാതി.