ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരമർപ്പിക്കുന്ന 'ബിഗ് സല്യൂട്ട്' ഫോട്ടോപ്രദർശനം ആലപ്പുഴയിൽ.
Keralanewsmedia
ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരമർപ്പിക്കുന്ന 'ബിഗ് സല്യൂട്ട്' ഫോട്ടോപ്രദർശനം ആലപ്പുഴയിൽ.
ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചുകൊണ്ട്, കൊല്ലപ്പെട്ട ഫോട്ടോജേർണലിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ പകർത്തിയ, ഫോട്ടോകളുടെ പ്രദർശനം കേരള മീഡിയ അക്കാദമി ആലപ്പുഴയിൽ സംഘടിപ്പിക്കുന്നു.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ ഒരുക്കിയിട്ടുള്ള പ്രദർശന നഗരിയിൽ സെപ്റ്റംബർ 2 മുതൽ 12 വരെയാണ് ബിഗ് സല്യൂട്ട് എന്ന ഫോട്ടോ പ്രദർശനം നടക്കുന്നത്.
ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന മനുഷ്യത്വരഹിതമായ യുദ്ധത്തിന്റെ നേർകാഴ്‌ചകളാണ് പ്രദർശനത്തിലുള്ളത്. രണ്ടുവർഷത്തിനിടെ 19,000 കുട്ടികളടക്കം 62,000 പേർ മരണപ്പെട്ട ഈ യുദ്ധം കവർ ചെയ്യുന്നതിനിടെ 272 ലധികം മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ആ മാധ്യമരക്തസാക്ഷികൾക്ക് ആദരമർപ്പിക്കാനാണ് ബിഗ് സല്യൂട്ട് എന്ന ഫോട്ടോ എക്സിബിഷൻ സംഘടിപ്പിക്കുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു













