ജലപൂരങ്ങൾക്കു തയാറെടുത്ത് ബോട്ട് ക്ലബുകൾ.

ജലപൂരങ്ങൾക്കു തയാറെടുത്ത് ബോട്ട് ക്ലബുകൾ.

ജലപൂരങ്ങൾക്കു തയാറെടുത്ത് ബോട്ട് ക്ലബുകൾ.

കോട്ടയം: ജലോത്സവ പ്രേമികളെ

ആവേശത്തിലാക്കാൻ തയാറെടുത്ത് ബോട്ട് ക്ലബുകൾ. ടീം മീറ്റുങ്ങുകളും മുന്നൊരുക്കങ്ങളും ബോട്ട് ക്ലബുകൾ ആരംഭിച്ചു.ജൂലൈ ഒൻപതിനു ചമ്പക്കുളം മൂലം വള്ളംകളിയോടെയാണു ജലോത്സവങ്ങൾക്കു തുടക്കമാകുന്നത്. ആറ്റിൽ നീരൊഴുക്കു ശക്തമായതിനാൽ പരിശീലം നടത്താൻ പല ക്ലബുകളും ആരംഭിച്ചിട്ടില്ല. ജൂലൈ 9 നു ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒൻപതു ജലരാജാക്കന്മാർക്കു പുറമെ വെപ്പ്, ഓടി വള്ളങ്ങളും മത്സരത്തിനു കൊഴുപ്പേകും.

നെഹ്റുട്രോഫി ജലോത്സവത്തിൻ്റെ ജേതാവിനെ കണ്ടെത്താനുള്ള പരിശീലന മാമാങ്കമായാണു പ്രമുഖ ബോട്ട് ക്ലബുകളും ചുണ്ടൻ വള്ള സമിതികളും ചമ്പക്കുളം വള്ളംകളിയെ കാണുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ്മത്സരത്തിന് അർഹരായുള്ള പ്രമുഖ ക്ലബുകളൊക്കെ മാസങ്ങൾക്കു മുൻപു വള്ള സമതികളുമായി കരാറിൽ ഒപ്പിട്ടിരുന്നു.

ക്ലബുകൾ കരാർ ഉറപ്പിച്ചതോടെ ഓരോ വള്ളങ്ങളുടെയും ന്യൂനതകളും ക്ഷതങ്ങളുമൊക്കെ മനസിലാക്കി അറ്റകുറ്റ പണികൾ നടത്തി ഇതിനകം തന്നെ മത്സര സജ്ജമാക്കി കഴിഞ്ഞു.മാത്രമല്ല പ്രമുഖ ക്ലബുകളൊക്കെ ക്ഷമതയുള്ള ജല കായിക താരങ്ങളെ കണ്ടെത്താൻ സെലക്ഷൻ ട്രയലും നടത്തിയിരുന്നു.

കഴിഞ്ഞ സീസണുകളിൽ മത്സരത്തിലേർപ്പെട്ട തുഴച്ചിക്കാരിൽ മികച്ച പ്രകടനം കാഴ്ച വെക്കാത്തവരെ നീക്കി പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനായാണു സെലക്ഷൻ ട്രയലുകളും സംഘടിപ്പിക്കുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ചു വളരെ നേരത്തെ തന്നെ ശക്തമായ വെള്ളപ്പൊക്കം അനുഭവപ്പെട്ടതിനാലാണു പരിശീലന തുഴച്ചിൽ വൈകിയിരുന്നു.

മഴ മാറാത്തതിനാൽ പരീശിലനം പ്രതിസന്ധയിലാണ്. നീരൊഴുക്കു കുറയുന്ന മുറയ്ക്കു മുഖ്യധാരാക്ലബുകളും വള്ളങ്ങളും അവരവർ പരിശീലനം നടത്താൻ നിശ്ചയിച്ച ജലാശയങ്ങളിലേക്കു കൊണ്ടുപോകും.

ആഴ്ചകൾക്കുള്ളിൽ തന്നെ കുട്ടനാട്ടിലെ ജലാശയങ്ങളിൽ വഞ്ചിപ്പാട്ടിന്റെ താളമുയരുന്നതിനൊപ്പം വേഗരാജാവിനെ കണ്ടെത്തുന്നതിനുള്ള കായിക താരങ്ങളുടെ കൈക്കരുത്തും പ്രകടമാകും.

വള്ളത്തിന്റെ തറകൾ മുറുക്കിയും ന്യൂനതകൾ മാറ്റിയും ചുണ്ടൻ വള്ള സമിതികൾ അടുത്ത ജലോത്സവ സീസണിനായി കാത്തിരിക്കുമ്പോൾ മുൻവർഷം പ്രഥമ സ്ഥാനങ്ങളിൽ എത്തിയ ക്ലബുകൾ ഒന്നാമത് എത്തുന്നതിനായുള്ള അണിയറനീക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇക്കുറി നെഹ്റുട്രേഫി ഓഗസ്റ്റു മാസത്തിലെ രണ്ടാം ശനിയാഴ്‌ചയ്ക്കു പകരം ഓഗസ്റ്റ് 30 നാകും നടത്തുക.

വള്ളംകളി തിയതികൾ

. ജൂലൈ 9 - ചമ്പക്കുളം മൂലം വള്ളംകളി

. ജൂലൈ 18 - ഏവൂർ സംക്രാന്തി വള്ളംകളി

. ഓഗസ്റ്റ് 30 - ആലപ്പുഴ നെഹ്റു ട്രോഫി

സെപ്റ്റംബർ 3 - അപ്പർ കുട്ടനാട് വള്ളംകളി

. സെപ്റ്റംബർ 5 - നീരേറ്റുപുറം ജലമേള

. സെപ്റ്റംബർ 6 - കുമരകം കവണാറ്റിൻകര ജലോത്സവം. സെപ്റ്റംബർ 7 - പായിപ്പാട് ജലോത്സവം

സെപ്റ്റംബർ 7 - കരുനാഗപ്പള്ളി കന്നേറ്റി ജലോത്സം

സെപ്റ്റംബർ 7 - കുമരകം ശ്രീനാരായണ ട്രോഫി ജലോത്സവം

. സെപ്റ്റംബർ 18 - ആന്മുള ഉത്രട്ടാതി വള്ളംകളി