*ട്രാൻസ്ഫോമറിന്റെ ചുവട്ടിൽ അവശിഷ്ട കൂമ്പാരം*

Keralanewsmedia

*ട്രാൻസ്ഫോമറിന്റെ ചുവട്ടിൽ അവശിഷ്ട കൂമ്പാരം*

*ട്രാൻസ്ഫോമറിന്റെ ചുവട്ടിൽ അവശിഷ്ട കൂമ്പാരം*

ആറ്റിങ്ങൽ:

ആറ്റിങ്ങൽ മാർക്കറ്റ് റോഡ് തുടങ്ങുന്ന ഭാഗത്ത് വലതുവശത്തെ ട്രാൻസ്ഫോർമറിൻ്റെചുവട്ടിൽ കൂട്ടിയിട്ടിരിക്കുന്ന ചവർ കൂമ്പാന നാട്ടുകാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു.

ട്രാൻസ്ഫോർമർ പ്രവർത്തിക്കുന്നതാണ്.

സദാസമയവും വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡ് ആണിത്. സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

പരിസര മലിനീകരണം മാത്രമല്ല ഇവിടെ പ്രശ്നം. വഴിയേ പോകുന്ന ആരെങ്കിലും സിഗരറ്റ് കുറ്റി എങ്ങാനും വലിച്ച് അറിഞ്ഞാൽ ഉണ്ടാകുന്ന അപകടവും ദോഷം ചെയ്യുന്നതാണ്. 

ആറ്റിങ്ങൽ നഗരസഭ ശുചീകരണ വിഭാഗവും

വൈദ്യുതി ബോർഡ് അധികൃതരും ഇത് കണ്ടിട്ടും കാണാത്തതായി നടിക്കുന്നത് നാട്ടുകാരിൽ പരിഭ്രാന്തി ഉളവാക്കുന്നു. പലതവണ ബന്ധപ്പെട്ടവരെ ഈ വിവരം അറിയിച്ചതായും നാട്ടുകാർ പറയുന്നു.