തൃശൂരിൽ എംടിഎം മെഷീൻ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമം. നിമിഷ നേരങ്ങൾക്കുള്ളിൽ പ്രതി പൊലീസിന്റെ പിടിയിൽ
കേരളം
തൃശൂർ: എംടിഎം മെഷീൻ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ.തൃശൂർ നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും ഉണ്ടായ മോഷണം നടത്താൻ ശ്രമിച്ച ഒഡീഷ സ്വദേശി സുനിൽ നായിക് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.എടിഎം കൗണ്ടറിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു മോഷണ ശ്രമം. എടിഎം മെഷീന്റെ കവർ അഴിച്ചെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം.എടിഎമ്മിനോട് ചേർന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ പൂട്ട് ഇയാൾ തുറക്കാൻ സുനിൽ നായിക് ശ്രമിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
മോഷണ ശ്രമം സംബന്ധിച്ച് ബാങ്കിൽ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ സാധിച്ചത്.
എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ ബാങ്കിന്റെ എടിഎം സെൻട്രലിൽ നിന്നും അയച്ചു കൊടുത്തതും നിർണായകമായി. പൊലീസ് നടത്തിയ തിരച്ചിലിനിടെശക്തൻ മാർക്കറ്റിന് സമീപത്തിൽ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.













