നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.*
Keralanewsmedia
*നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.* അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) *മഞ്ഞ അലർട്ട്* നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. *മഞ്ഞ അലർട്ട്* *പത്തനംതിട്ട* : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) *തൃശൂർ* :ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. *പുറപ്പെടുവിച്ച സമയവും തീയതിയും: 11.00 AM; 17/08/2025* *IDRB-KSEOC-KSDMA*













